Image

ഇന്ത്യയിലെ ഗോവധ നിരോധന കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ് ചിത്രകഥയിറക്കി

ജോര്‍ജ് ജോണ്‍ Published on 21 July, 2017
ഇന്ത്യയിലെ ഗോവധ നിരോധന കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ്  ചിത്രകഥയിറക്കി
ഫ്രാങ്ക്ഫര്‍ട്ട്-പാരീസ്: ഗോവധ നിരോധനത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിച്ചുകൊണ്ട് ഫ്രാന്‍സ് ചിത്രകഥയിറക്കി. 30 പേജ് വരുന്ന ചിത്രകഥയിലൂടെ ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിക്കുന്നു. ഗോവധത്തിന്റെ പേരില്‍ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗോ സംരക്ഷണ സേനാ പ്രവര്‍ത്തനവും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തികളെയുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഈ ചിത്രകഥയുടെ രചയിതാവ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസ് ആണ്. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദത്തിന്റെ വളര്‍ച്ചയും അവയുടെ രാഷ്ട്രീയവും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ഫ്രഞ്ച് ജനതക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രകഥാ പുസ്തകത്തിന്റെ ലക്ഷ്യം. വിജയകാന്ത് ചൗഹാന്‍ എന്ന ഗോ സംരക്ഷകനെ കണ്ടുമുട്ടിയതിനുശേഷമാണ് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്നും  എഴുത്തുകാരന്‍ പറയുന്നു. ഫ്രാന്‍സിലെ സാധാരണ ജനത കരുതിയിരുന്നത് ഇന്ത്യ മഹാത്മാ ഗാന്ധിയുടെ നാടാണെന്നും അഹിംസ നില നില്‍ക്കുന്നു എന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്നും എഴുത്തുകാരന്‍ പറഞ്ഞു.



ഇന്ത്യയിലെ ഗോവധ നിരോധന കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ്  ചിത്രകഥയിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക