Image

ഇന്ത്യന്‍ അമേരിക്കന്‍ നാസ ഗവേഷകയ്‌ക്കെതിരെ വംശീയാധിഷേധം

ജോര്‍ജ് ജോണ്‍ Published on 21 July, 2017
ഇന്ത്യന്‍ അമേരിക്കന്‍ നാസ ഗവേഷകയ്‌ക്കെതിരെ വംശീയാധിഷേധം
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ നാസാ ഫീല്‍ഡ് സെന്ററായ നാസ ഏംസ് റിസെര്‍ച്ച് സെന്ററിലെ ഇന്ത്യന്‍ അമേരിക്കന്‍ ഗവേഷക സിംറാന്‍ജിത് ഗ്രെവാളിനെ തിരെ(26) വംശീയാധിക്ഷേപം  നടന്നതായി സ്റ്റാന്‍ിസലസ് കൗണ്ട് ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കി. സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ഇവര്‍ ഇതുവരെ മോചിതരായിട്ടില്ല.

ജൂലായ് 18ന് വീട്ടില്‍ നിന്നും ജോലിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് അജ്ഞാതനായ ഒരാള്‍ ഇവരുടെ കാറിനു നേരെ കല്ലു വലിച്ചെറിയുകയും മുന്‍വശത്തെ ചില്ലു തകര്‍ത്തു കല്ല് ഗ്രെവാളിന്റെ ഇടുപ്പെല്ലില്‍ മുറിവുണ്ടാക്കുകയും, തുടര്‍ന്ന് നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകുക എന്ന ആക്രോശിക്കുകയും ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദിവസവും രാവിലെ 8ന് ജോലിക്കു പോകുന്നതും, വൈകീട്ടു തിരിച്ചുവരുന്നതും ഈ റോഡിലൂടെയാണ്.

സംഭവം നടന്ന ഉടനെ 26 വയസ്സുള്ള ഗ്രിവാള്‍ 911 വിളിച്ചുവെങ്കിലും പോലീസ് എത്താന്‍ ഒരു മണിക്കൂര്‍ വൈകും എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം ടര്‍ലോസ്, സ്റ്റാനിസ് ലസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും ആരും എത്തിയില്ല. രണ്ടാമതും വിളിച്ചതിനുശേഷവും ആരും തന്നെ എത്തിയില്ല എന്ന് ഇവര്‍ പറയുന്നു. 911 കോളിനെകുറിച്ചു കൂടുതല്‍ പഠിച്ചു മാത്രമേ മറുപടി പറയാനാകൂ എന്ന് സെര്‍ജന്റ് ഏന്റണി പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ നാസ ഗവേഷകയ്‌ക്കെതിരെ വംശീയാധിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക