Image

പി.എം എഫ് ജീവകാരുണ്യം ഡോക്യുമെന്റ്രി സി ഡി പ്രാകാശനം ചെയ്തു

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 21 July, 2017
പി.എം എഫ് ജീവകാരുണ്യം ഡോക്യുമെന്റ്രി സി ഡി പ്രാകാശനം ചെയ്തു
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കഴിഞ്ഞ കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ ക്രോഡീകരിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രകാശനം ഷിഫ അല്‍ജസീറ ഓഡിറ്റോറത്തില്‍ നടന്നു. മുജീബ് കായംകുളത്തിന്റെ അധ്യക്ഷതയില്‍ ജീവന്‍ ടി വി ഡയരക്ടര്‍ മീരാന്‍ സാഹിബ് സാംസ്‌കാരിക സമ്മേളനം ഉദഘാടനം ചെയ്തു. ഡോക്യൂമെന്ററി സി. ഡി. പ്രകാശനം താജ് കോള്‍ഡ് സ്‌റ്റോറേജ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ കല്ലമ്പലത്തിനു നല്‍കികൊണ്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ റിയാദ് ബ്യുറോ ചീഫ് വി. ജെ. നസ്‌റുദ്ധിന്‍ നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ശുമൈസി യൂണിറ്റിലെ സൈബു ജോസഫിന് നല്‍കി കൊണ്ട് പി. എം. എഫ് കേരള കോഡിനേറ്റര്‍ ചന്ദ്രസേനന്‍ ഉദഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി വക്താവ് ജയന്‍ കൊടുങ്ങലൂര്‍ ആമുഖ പ്രസംഗം നടത്തി. ജി. സി. സി. കോഡിനേറ്റര്‍ റാഫി പാങ്ങോട് സംഘടനയുടെ ജീവകാരുണ്യ പദ്ധതിയെ കുറിച്ചു വിശദികരിച്ചു. സവാദ് അയത്തില്‍ (ജോയിന്റ് സെക്രെട്ടറി നാഷണല്‍ കമ്മിറ്റി )സത്താര്‍ കായംകുളം (എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍  ), വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക്ക), അയൂബ്കരൂപടന്ന,(റിയാദ് ചാരിറ്റി മലയാളി അസോസിയേഷന്‍ ), സോണി കുട്ടനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു..

തുടര്‍ന്ന ഫ്രണ്ട്‌സ് മൂസിക് ബ്രാന്‍ഡ് ഗായകരായ സത്താര്‍ മാവൂര്‍, ഹനീഫകാപ്പാട് , മുന്ന, ഗിരീഷ് കാലിക്കറ്റ്,സഹീര്‍ ഹുസൈന്‍ ,നിദ നാസര്‍, ഹിബ ഫൈസല്‍, മിന്റ്ട വര്‍ഗീസ്, ആലപിച്ച ഗാനസന്ധ്യയും അന്നു ജിമ്മി,ഇവ ജിമ്മി,നിത, നേഹ പുഷ്പ്പരാജ്, ഹെന പുഷ്പ്പരാജ് എന്നീ കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി പരിപാടികള്‍ക് ഷാജഹാന്‍ ചാവക്കാട്, ജോര്‍ജ്കുട്ടി മാക്കുളം,അബ്ദുള്‍ ഖാദര്‍, അനൂപ്, ഷരീഖ് തൈക്കണ്ടി, സലിം വാലിലപുഴ,അലി ടി കെ ടി, കെ.കെ.സാമുവല്‍, രാജന്‍ കാരിച്ചാല്‍  എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

പി.എം എഫ് ജീവകാരുണ്യം ഡോക്യുമെന്റ്രി സി ഡി പ്രാകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക