Image

ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി

കുര്യന്‍ പാമ്പാടി Published on 21 July, 2017
ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
ലോകമൊട്ടാകെ കാരുണ്യത്തിന്റെ മാലാഖമാരായി വെളിച്ചം വിതറിയ മലയാളി നഴ്‌സുമാര്‍ക്ക് ഒടുവില്‍ ജന്മനാട്ടില്‍ ശാപമോക്ഷം. അവര്‍ക്ക് ഏറ്റം കുറഞ്ഞത് ഇരുപതിനായിരം രൂപ പ്രതിമാസ വേതനം നല്‍കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി സമ്മേളന ത്തില്‍ തീരുമാനമായി.

കേരളത്തില്‍ 1200 ്രൈപവറ്റ് ആസുപതികളിലായി എമ്പതിനായിരം നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ അമ്പതു കിടക്ക വരെയുള്ള സ്ഥാപനങ്ങളില്‍ പെട്ടവര്‍ക്ക് ഉടനടി പ്രയോജനം ലഭിക്കും. അമ്പതില്‍ കൂടുതല്‍ കിടക്കകള്‍ ഉള്ളവരുടെ വേതന ഘടന ഒരുമാസത്തിനകം തീരുമാനിക്കും.

ഇതിനു വേണ്ടി ഹെല്‍ത്ത് സെക്രട്ടറി അധ്യക്ഷനായി ഒരു നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. നഴ്‌സുമാരുടെ മറ്റൊരു തലവേദന ആയ ട്രെയിനിംഗ് കാലാവധി, സ്ടയിപെന്റ് എന്നിവ സംബന്ധിച്ചും ഈ കമ്മിറ്റി തീരുമാനം കൈകൊള്ളും. നഴ്‌സുമാര്‌ക്കെതിരെ യാതൊരു പ്രതികാര നടപടിയും പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.

നുഴ്‌സുമാര്‍ക്ക് മാനമായ വേതനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2013 ല്‍ ഉത്തരവ് പുരപ്പെടുവിച്ചിരുന്നതാണ്. ഗവര്‌മെന്റ്‌റ്. നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളം നല്കണമെന്നായിരുന്നു നിര്‌ദേശം. അത് സര്‍ക്കാരും ്രൈപവറ്റ് ആശുപത്രി മാനേജ്‌മേന്റുകളും അവഗണിച്ചതാണ് നഴ്‌സുമാരെ സമരത്തിനു പ്രേരിപ്പിച്ചത്.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, യുനൈറെദ് നഴ്‌സസ് അസോ സിയേഷന്‍ എനീ സംഘടനകളാണ് സമരത്തിനു നേതൃത്വം നല്‍കിയത്. തന്മൂലം കേരളത്തില്‍ ഉണ്ടാകുന്ന ഏതൊരു തീരുമാനവും രാജ്യമൊട്ടാകെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നു തീര്ച്ച.

നഴ്‌സുമാരില്‍ നല്ലൊരു പങ്കു ബാങ്ക് വായ്പ്പ എടുത്താണ് നഴ്‌സിംഗ് പഠിച്ചത്. അത് തിരിച്ചടക്കാന്‍ പോലും മതിയായ ശമ്പളം കിട്ടുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. 'ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന എന്റെ ശമ്പളം 12,000 . വണ്ടിക്കൂലി തന്നെ മൂവായിരം ആകും. എനിക്ക് ഒരുകുഞ്ഞും ഉണ്ട്' സമരം ചെയ്ത നഴ്‌സ് ശാരി രഞ്ജിത്ത് പറയുന്നു.

മുപ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെ വേതനം വാങ്ങുന്ന ഡോക്ടര്‍മാരുണ്ട്. എന്നാല്‍ അവര്‍ക്ക് ഏറ്റം മികച്ച പിന്തുണ നല്‍കുന്ന നഴ്‌സുമാര്‍ക്ക് തുലോം തുശ്ച്ച്മായ ശമ്പളമാണ് ലഭിക്കുന്നത്.. സമരകാലത്ത് ഡോക്ടര്‍മാര്‍ യാതൊരു പിന്തുണയും നല്‍കിയില്ല എന്ന പരാതിയും നഴ്‌സുമാര്‍ക്കുണ്ട്.

നഴ്‌സുമാര്‍ക്ക് വര്‍ധിച്ച വേതനം നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ച മാനേജ്‌മെന്റുകളില്‍ ഒന്നാണ് കത്തോലിക്കാ സഭ. പക്ഷെ ആശുപത്രികള്‍ പലതും നടത്തുന്ന ഇടതു സി.ഐ.ടി.യു. മാനേജ്‌മെന്റുകള്‍ക്കൊപ്പം ശമ്പള വര്‍ധനക്കെതിരെ നിലകൊണ്ടു. പക്ഷേ നഴ്‌സുമാരുടെ നിശ്ചയധാര്ട്യം സകല പ്രതിബന്ധങ്ങളെയും തുടച്ചു മാറ്റി

ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
നഴ്‌സ്മാരുടെ വിജയാഹ്ലാദം
ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
ഞങ്ങള്‍ ഒന്ന്
ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
സമര തീച്ചൂളയില്‍
ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
നമ്മള്‍ പിടിച്ചു വാങ്ങി
ഇന്ത്യയൊട്ടാകെ നഴ്‌സ്മാര്‍ക്ക് ആഹ്ലാദപെരുമഴ:മിനിമം ഇരുപതിനായിരം; ശാപമോക്ഷംപിടിച്ചു വാങ്ങി
എന്നെന്നും വിജിലന്‍സ്‌
Join WhatsApp News
Ponmelil Abraham 2017-07-22 10:24:24
Congratulations for the success in getting your demands accepted by the government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക