Image

തമിഴ് റോക്കേഴ്‌സിന്റെ പിന്നിലുള്ളവനെ കണ്ടെത്തിയെന്ന് വിശാല്‍

Published on 21 July, 2017
തമിഴ് റോക്കേഴ്‌സിന്റെ പിന്നിലുള്ളവനെ കണ്ടെത്തിയെന്ന് വിശാല്‍

റിലീസിന് മുന്നേ വ്യാജന്‍ എത്തുന്നത് സിനിമ വ്യവസായത്തിന് തന്നെ ഭീഷണിയായിരുന്നു. സൂപ്പര്‍ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ ചോരുന്നതും സ്ഥിരം കാഴ്ചയാണ്. വ്യാജ പ്രിന്റുകള്‍ ഇറക്കുന്നവരില്‍ കുപ്രസിധരാണ് തമിഴ് റോക്കേഴ്‌സ്. തമിഴ്‌റോക്കേഴ്‌സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് തമിഴ്‌നടന്‍ വിശാല്‍ പറയുന്നത്.

പുതിയ ചിത്രമായ ‘തുപ്പരിവാല’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വിശാലിന്റെ വെളിപ്പെടുത്തല്‍.’ആഗസ്റ്റ് രണ്ടാം വാരത്തില്‍ ഞാന്‍ ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തും. സിനിമ പ്രചരിപ്പിക്കുന്ന കള്ളനെ ഞാന്‍ കണ്ടെത്തി കഴിഞ്ഞു. അവന്‍ ആരാണെന്നും അവന്‍ എവിടെയാണെന്നും എനിക്കറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും.’തുപ്പരിവാല’നില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ കഥാപാത്രത്തിന് വേണ്ടി പണിപ്പെടേണ്ടി വന്നില്ല വിശാല്‍ പറഞ്ഞു.

തമിഴ് സിനിമയിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. ഇതിന് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റായി വന്‍പിച്ച ഭൂരിപക്ഷത്തില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിശാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. സിനിമകള്‍ പ്രചരിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്ക് തടയിടുമെന്ന് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ വിശാല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക