Image

തൃശൂര്‍ കൂട്ടായ്‌മ വനിതാവേദി ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

അനില്‍ കുറിച്ചിമുട്ടം Published on 03 March, 2012
തൃശൂര്‍ കൂട്ടായ്‌മ വനിതാവേദി ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി
ദമാം: തൃശൂര്‍ കൂട്ടായ്‌മ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കുവേണ്‌ടി ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി. ദൃശ്യ-ശ്രാവ്യ സാങ്കേതിക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ അന്യംനിന്നുപോയ വായനാശീലം തിരിച്ചുകൊണ്‌ടുവരുവാനും ടെലിവിഷന്‍ ചാനലുകളിലും ഇന്റര്‍നെറ്റിലെ രഹസ്യ കൗതുകങ്ങളിലും തളച്ചിട്ട ഇന്നത്തെ തലമുറയില്‍ സാക്ഷരമായ സമൂഹത്തിന്റെ കൈമുതലായ വായനാശീലം നഷ്‌ടപ്പെടുമ്പോള്‍ അവയെ പരിപോഷിപ്പിക്കാനുമുള്ള ശ്രമമാണ്‌ തൃശൂര്‍ കൂട്ടായ്‌മ വനിതാ വേദി തുടങ്ങി വയ്‌ക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

വനിതാവേദി കുടുംബാംഗങ്ങളും സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ തൃശൂര്‍ കൂട്ടായ്‌മ മുഖ്യരക്ഷാധികാരി മുഹമ്മദ്‌ നാസര്‍, ആരോണ്‍ ജോമിക്ക്‌ ആദ്യ പുസ്‌തകം നല്‍കി ഉദ്‌ഘാടനം ചെയ്‌തു.

ചടങ്ങില്‍ വനിതാവേദി പ്രസിഡന്റ്‌ സജിത നായര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി എം.എ. സതീഷ്‌ ആശംസ അര്‍പ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ താഹിറ സഗീര്‍, സോജ സതീഷ്‌, ബിന്ദു ബാബു, ലിനി ജോമി, ഷക്കീല നാസര്‍, ഷമീറ ഷാജി, സബിത സുശീല്‍, അനില അശോകന്‍, വിനിത സന്തോഷ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ മനോജ്‌ നായര്‍, ഷാജി മതിലകം, കെ.ബി. ശശി, ജോമി ജോണ്‍, സഗീര്‍ കെ. മുഹമ്മദ്‌ എന്നിവരും പങ്കെടുത്തു. സെക്രട്ടറി ജസീന നസീര്‍ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ഗീത ശശി നന്ദിയും പറഞ്ഞു.
തൃശൂര്‍ കൂട്ടായ്‌മ വനിതാവേദി ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക