Image

ലിങ്കിന്‍ പാര്‍ക്ക് ഗായകന്‍ ബെന്നിംഗ്ടണ് ആത്മഹത്യ ചെയ്ത നിലയില്‍

Published on 21 July, 2017
ലിങ്കിന്‍ പാര്‍ക്ക് ഗായകന്‍ ബെന്നിംഗ്ടണ് ആത്മഹത്യ ചെയ്ത നിലയില്‍

ലോക പ്രശസ്ത റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ(41) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബെന്നിംഗ്ടണിനെ കണ്ടെത്തിയത്. ലിങ്കിന്‍ പാര്‍ക്കിന്റെ ഏഴ് ആല്‍ബങ്ങളില്‍ പ്രധാന ഗായകനായിരുന്നു ബെന്നിംഗ്ടണ്‍. അവസാനമായി പുറത്തിറങ്ങിയ ഗാനം ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു.

ഏറെ നാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും ബെന്നിംഗ്ടണിനെ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം മറികടക്കുന്നതിനായി താന്‍ ലഹരിമരുന്നുകളില്‍ അഭയം തേടിയിരുന്നതായി ബെന്നിംഗ്ടണ്‍ തന്നെ ആരോധകരോട് വെളിപ്പെടുത്തിയിരുന്നു. ഹൈബ്രിഡ് തിയറി എന്ന ആല്‍ബത്തിന്റെ വിജയത്തിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക