Image

പിണക്കം മാറി; വരലക്ഷ്മിയുമായുള്ള വിവാഹ സൂചന നല്‍കി വിശാല്‍

Published on 21 July, 2017
പിണക്കം മാറി; വരലക്ഷ്മിയുമായുള്ള വിവാഹ സൂചന നല്‍കി വിശാല്‍

നിരവധി പ്രാവശ്യം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച പ്രണയബന്ധമാണ് തമിഴ് താരം വിശാലും നടി വരലക്ഷ്മി ശരത്കുമാറും തമ്മിലുള്ളത്. ശരത്കുമാറുമായി നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ ഏറ്റുമുുട്ടുമ്പോഴും മകള്‍ വരലക്ഷ്മിയുമായുള്ള പ്രണയം വിശാല്‍ കൈവിട്ടില്ല. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടുകയായിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയം അവസാനിച്ചുവെന്ന സൂചനകള്‍ വരലക്ഷ്മി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എന്നാല്‍ ഇപ്പോഴിതാ ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നുവെന്ന് വിശാല്‍ സൂചന നല്‍കുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് തന്റെ വിവാഹക്കാര്യം താരം വ്യക്തമാക്കിയത്. തന്റെ വിവാഹത്തെ കുറിച്ച് പറയുമ്പോല്‍ ഒരു വശത്ത് മാതാപിതാക്കളും മറുവശത്ത് ചില ലക്ഷ്മിമാരും, അല്ല ലക്ഷ്മിയും ദേഷ്യപ്പെടുമായിരുന്നുവെന്ന് വിശാല്‍ പറഞ്ഞത്. വ്യക്തി ജീവിതത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു കാര്യം രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും താരം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക