Image

ദിലീപിന്റെ അറസ്റ്റ്: പോലീസ് മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്നു വിനായകന്‍

Published on 21 July, 2017
ദിലീപിന്റെ അറസ്റ്റ്: പോലീസ് മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്നു വിനായകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതു പോലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്നു നടന്‍ വിനായകന്‍. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ മലയാള സിനിമയ്ക്കു നല്ലകാലം വരും. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിനായകന്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക