Image

ജീവിതശൈലി മാറ്റൂ ; ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കൂ

Published on 21 July, 2017
ജീവിതശൈലി മാറ്റൂ ; ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കൂ
ലണ്ടന്‍: ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ ഡിമെന്‍ഷ്യ ബാധിക്കാനിടയുള്ളവരുടെ എണ്ണം മൂന്നില്‍രണ്ടായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ലണ്ടനില്‍ നടക്കുന്ന അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.

2050 ആകുന്നതോടെ 131 മില്യണ്േ ഡിമെന്‍ഷ്യ രോഗികള്‍ ലോകത്തുണ്ടാകുമെന്നാണു കണക്കാക്കുന്നത്. നിലവില്‍ 47 മില്യണ്‍ ആളുകളാണുള്ളത്.

കേള്‍വി കുറവ്, വിദ്യാഭ്യാസത്തിന്റെ കുറവ്, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവയാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളത്. രോഗ സാധ്യത ഈ ഘടകങ്ങള്‍ വഴി ഇങ്ങനെ:

കേള്‍വിക്കുറവ് 9%

സെക്കന്‍ഡറി വിദ്യാഭ്യാസം മുടങ്ങുക 8%

പുകവലി 5%

വിഷാദരോഗത്തിന് തുടക്കത്തിലേ ചികിത്സ തേടാതിരിക്കുക 4%

ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ് 3%

സാമൂഹികമായ ഒറ്റപ്പെടല്‍ 2%

ഉയര്‍ന്ന രക്തസമ്മര്‍ദം 2%

പൊണ്ണത്തടി 1%

ടൈപ്പ് 2 പ്രമേഹം 1%

ഇവയെല്ലാം ചേരുന്‌പോള്‍ 35% വരുന്നു. ബാക്കി 65% ഡിമെന്‍ഷ്യ സാധ്യത നിലവില്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നും വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക