Image

ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 21 July, 2017
ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെര്‍ലിന്‍:ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 26 മുതല്‍ 30 വരെയാണ് സംഗമം.

ജൂലൈ 26 ന്(ബുധന്‍) വൈകുന്നേരം ഏഴിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിന ങ്ങളിലായി അരങ്ങേറുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക