Image

ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി: ടി എസ് ചാക്കോ ചെയര്‍മാന്‍, റവ. ഫിലിപ് മോഡയില്‍ കോ-ചെയര്‍മാന്‍

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 21 July, 2017
ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി: ടി എസ് ചാക്കോ ചെയര്‍മാന്‍, റവ. ഫിലിപ് മോഡയില്‍ കോ-ചെയര്‍മാന്‍
ഫിലഡല്‍ഫിയ: ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി രൂപീകരിച്ചു. ടി എസ് ചാക്കോ (ചെയര്‍മാന്‍), റവ. ഫിലിപ് മോഡയില്‍ (കോ-ചെയര്‍മാന്‍) എന്നിവരാണ് നേതൃത്വം. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, ട്രഷറാര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.

അമേരിക്കന്‍ മലയാളികളുടെ സംഘടനാ സ്വഭാവത്തില്‍, ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളും ഹിന്ദു മണ്ഡലങ്ങളും,  സാമൂഹ്യ-സാംസ്കാരിക സംഘടനകകള്‍ക്കൊപ്പം സ്വാധീനം ചെലുത്തുന്നു എന്ന പ്രതിഭാസത്തിന്റെ; നല്ലവശങ്ങളെ തിളക്കമുറ്റതാക്കാനും മോശം വശങ്ങളെ ദൂരീകരിക്കാനും; സംഘടനകളുടെ സംഘടനയെന്ന നിലയില്‍ ഫൊക്കാനാ അëവര്‍ത്തിക്കേണ്ട തത്വങ്ങളും പ്രയോഗരീതികളും ക്രമീകരിക്കുകയാണ്; ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതിയുടെ പ്രവര്‍ത്തനോദ്ദ്യേശ്യം.

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ചേരിതിരിവുകളില്‍ നിന്ന് പരസ്പരയോജിപ്പിന്റെ ആത്മീയ തലങ്ങള്‍ക്ക് വിശാലവേദി പകരാനാണ് ടി എസ് ചാക്കോ (ചെയര്‍മാന്‍), റവ. ഫിലിപ് മോഡയില്‍ (കോ-ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി ശ്രദ്ധിക്കുക. അമേരിക്കയിലെ ന്യൂജെന്‍ മലയാളികള്‍ നേരിടുന്ന വംശീയവും ആത്മീയവുമായ പ്രതിസന്ധികള്‍, സ്ക്കൂള്‍, കോളജ്, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലും അമേരിക്കന്‍ മുഖ്യ ധാരാ മേഖലകളിലും മലയാളികള്‍ക്കുള്ള "ഐഡന്റിറ്റി ക്രൈസിസ്' എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പ്രതിവിധി നിര്‍ദ്ദേശിക്കുന്നതിന് ഈ സമിതി മുന്തിയ പരിഗണന നല്‍രും. ഫൊക്കാന 2018 നാഷണല്‍ കണ്‍വെന്‍ഷനില്‍ ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി അവരുടെ പഠന നിഗമന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. അതിനു മുന്നോടിയായി സര്‍വേകളും പഠനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക