Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 July, 2017
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിലെ, എലന്‍ വിന്‍ സിറ്റിയിലുള്ള, ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച്, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് തിരുമേനി, വന്ദ്യ വൈദീകരുടേയും, നൂറു കണക്കിന് വിശ്വാസികളുടേയും, മറ്റു വിശിഷ്ട അതിഥികളുടേയും സാന്നിദ്ധ്യത്തില്‍ കൊടി ഉയര്‍ത്തി തുടക്കം കുറിച്ചു.

അഭിവന്ദ്യ എബ്രഹാം മോര്‍ സേവേനിയോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് കുടുംബമേളയുടെ ഉദ്ഘാടന കര്‍മ്മം തിരി കൊളുത്തി നിര്‍വഹിച്ചു.

ബുധനാഴ്ച 3 മണിക്ക് നടത്തപ്പെട്ട ഡലിഗേറ്റ് മീറ്റിംഗിന് അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്ത്യോഖ്യാ സിംഹാസനത്തോടും പ: പാത്രിയര്‍ക്കീസാ ബാവായോടും ശ്രേഷ്ഠ കാതോലിക്കാബാവായോടും ഇടവക മെത്രാപോലീത്തായോടും മറ്റു മെത്രാപോലീത്താമാരോടുള്ള കൂറും വിധേയത്വവും യോഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
Join WhatsApp News
Moovatupuza faithful 2017-07-22 08:40:08

ഹേ ഇത് എന്തൊരു മറിമായം, എന്താ ഇത്ര പെട്ടെന്ന് പേര്‍ മാറ്റാന്‍ കാരണം . moovatupuza ബാവ പിടലിക്ക് പിടിച്ചോ അതോ പുതിയ സഭ ഉണ്ടാക്കിയോ .

July 20 വാര്‍ത്ത‍ നോക്കുക , അതു ഇപ്രകാരം ആയിരുന്നു

31 )മത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച് ഡയോസിസ് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക