Image

സഞ്‌ജയ്‌ കോത്താരി രാഷ്ടപതിയുടെ സെക്രട്ടറി

Published on 22 July, 2017
സഞ്‌ജയ്‌ കോത്താരി രാഷ്ടപതിയുടെ സെക്രട്ടറി
ന്യൂദല്‍ഹി: രാഷ്ടപതിയായി തെരഞ്ഞെടുക്കപ്പെട്ട രാനാഥ്‌ കോവിന്ദിന്റെ സെക്രട്ടറിയായി മുന്‍ ഐഎഎസ്‌ ഓഫീസര്‍ സഞ്‌ജയ്‌ കോത്താരിയെ നിയമിച്ചു. ഗുജറാത്ത്‌ കേഡറില്‍ നിന്നുള്ള 1988 ബാച്ച്‌ ഐഎഎസ്‌ ഓഫീസറും മുതിര്‍ന്ന വനം വകുപ്പ്‌ ഉദ്യോഗസ്ഥനുമായ ഭരത്‌ ലാലിനെ ജോയിന്റ്‌ സെക്രട്ടറിയായും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക്‌ മാലികിനെ മീഡിയ സെക്രട്ടറി ആയും നിയമിച്ചു. ഇന്നലെയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ പുറത്തിറക്കിയത്‌. രണ്ട്‌ വര്‍ഷത്തേക്കാണ്‌ നിയമനമെന്നാണ്‌ വിവരം.


ഹരിയാന കേഡറില്‍ നിന്നുള്ള 1978 ബാച്ച്‌ ഐഎഎസ്‌ ഓഫീസറായിരുന്നു കോത്താരി. 2016 ജൂണിലാണ്‌ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്‌. 2016 നവംബറിലാണ്‌ പബ്ലിക്‌ എന്റര്‍െ്രെപസസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായി നിയമിതനായി.ജൂലൈ 25നാണ്‌ ഇന്ത്യയുടെ 14മത്തെ രഷ്ട്രപതിയായി രാംനാഥ്‌ കോവിന്ദ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേല്‍ക്കുന്നത്‌. രാഷ്ടപതി ഭവനിലേക്ക്‌ പ്രവേശിക്കുന്നതിനു മുന്‍പ്‌ അദ്ദേഹം മുന്‍ രാഷ്ടപതി പ്രണബ്‌ മുഖര്‍ജിയുമായി രാജ്‌ഘട്ടില്‍ കൂടിക്കാഴ്‌ച നടത്തും




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക