Image

എട്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

Published on 22 July, 2017
എട്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

ചെന്നൈ: ശ്രീലങ്കന്‍ നാവികസേന എട്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ്‌ ഇവരെ പിടികൂടിയത്‌. അറസ്റ്റിന്‌ പുറമേ ഇവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തു.


നെടുത്തീവ്‌ ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട്‌ സ്വദേശികളെ ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ പിടികൂടിയത്‌. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ ജൂലൈയില്‍ നിരവധി മത്സ്യത്തൊഴിലാളികളെയാണ്‌ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ്‌ ചെയ്‌തത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക