Image

വിന്‍സന്റ്‌ എംഎല്‍എയെ പൊലീസ്‌ ചോദ്യം ചെയ്യുന്നു

Published on 22 July, 2017
വിന്‍സന്റ്‌  എംഎല്‍എയെ പൊലീസ്‌ ചോദ്യം ചെയ്യുന്നു

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പൊലീസ്‌ ചോദ്യം ചെയ്യുന്നു. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച്‌ പാറശാല എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം എംഎല്‍എയെ ചോദ്യം ചെയ്യുന്നത്‌. 

അറസ്റ്റ്‌ രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്‌.ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച പരാതിക്കാരിയായ വീട്ടമ്മയെ എം വിന്‍സന്റ്‌ എംഎല്‍എ അഞ്ചു മാസത്തിനിടെ എംഎല്‍എ 900 തവണയാണ്‌ വിളിച്ചത്‌. എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നാണ്‌ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ മൊഴി നല്‍കി. 

മറ്റ്‌ ശാസ്‌ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും എംഎല്‍എയ്‌ക്ക്‌ എതിരാണെന്ന്‌ പൊലീസ്‌ പറഞ്ഞു.നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തി. ഇത്‌ പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ്‌ എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തന്നൊണ്‌ ആരോപണം. 

ഒരു വൈദികനെയും കന്യാസ്‌ത്രീയെയും ഇക്കാര്യം അറിയിച്ചിരുന്നു. മൂന്നുപേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്‌.എം വിന്‍സന്റ്‌ എംഎല്‍എയെ ചോദ്യംചെയ്യുന്നതിന്‌ അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ്‌ കമീഷണര്‍ അജിതാബീഗം സ്‌പീക്കര്‍ക്ക്‌ നല്‍കി .കത്തില്‍ എംഎല്‍എയെ അറസ്റ്റ്‌ ചെയ്യേണ്ടി വന്നേക്കുമെന്ന്‌ പറയുന്നുണ്ട്‌.

അതേസമയം, പീഡനക്കേസില്‍ ആരോപണത്തില്‍ വിന്‍സന്റ്‌ പാര്‍ട്ടിക്ക്‌ വിശദീകരണം നല്‍കി. സ്‌ത്രീയ്‌ക്ക്‌ മാനസിക വിഭ്രാന്തിയെന്ന വിശദീകരണമാണ്‌ വിന്‍സന്റ്‌ നല്‍കിയത്‌. എംഎല്‍എയെ സ്‌ത്രീ നിരന്തരം ശല്യപ്പെടുത്തി എന്നാണ്‌ വിശദീകരണമെന്ന്‌ എംഎം ഹസന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക