Image

സാമൂഹ്യപ്രവര്‍ത്തകര്‍ തുണച്ചു; ദുരിതങ്ങള്‍ താണ്ടി പെരിയനായകവും, വഹീദയും നാട്ടിലേയ്ക്ക് മടങ്ങി.

Published on 22 July, 2017
സാമൂഹ്യപ്രവര്‍ത്തകര്‍ തുണച്ചു; ദുരിതങ്ങള്‍ താണ്ടി പെരിയനായകവും, വഹീദയും നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ തമിഴ്‌നാട് സ്വദേശികളായ രണ്ടു വീട്ടുജോലിക്കാര്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

 

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ അഞ്ചു മാസം ജയില്‍വാസം അനുഭവിയ്‌ക്കേണ്ടി വന്ന പെരിയനായകവും, ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങള്‍ കാരണം അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട വഹീദയുമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

 

തമിഴ്‌നാട് മധുര സ്വദേശിനിയായ പെരിയനായകം ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ ദുരിതങ്ങള്‍ നിറഞ്ഞ പ്രവാസമായിരുന്നു അവര്‍ക്കു നേരിടേണ്ടി വന്നത്. വിശ്രമമില്ലാത്ത ജോലിയും, ആഹാരം പോലും സമയത്ത് ലഭിയ്ക്കാത്തതും, വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തതും കാരണം, ആ വീട്ടില്‍ നിന്നും ഒളിച്ചോടിയ അവര്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ ഇവര്‍ക്കെതിരെ മതകാര്യപോലീസില്‍ കേസ് കൊടുത്തു. പെരിയനായകം ദുര്‍മന്ത്രവാദിനി ആണെന്നും, തന്നെയും കുടുംബത്തെയും നശിപ്പിയ്ക്കാന്‍ ആഭിചാരക്രിയകള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു കേസ്. ഇതിനെതുടര്‍ന്ന് പോലീസ് പെരിയനായകത്തെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയും, ജയിലില്‍ അടയ്ക്കുകയും ചെയ്തു.

 

പെരിയനായകത്തിനെ ബന്ധുവും സാമൂഹ്യപ്രവര്‍ത്തകനുമായ കമലാണ് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കമലിനൊപ്പം വനിതാ ജയില്‍  സന്ദര്‍ശിയ്ക്കുകയും , അവിടുള്ള തമിഴ് സാമൂഹ്യപ്രവര്‍ത്തകനായ വാസു ചിദംബരത്തിന്റെ സഹായത്തോടെ നിയമസഹായം നല്‍കുകയും ചെയ്തു.

കേസിന്റെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുത്ത  അഞ്ചു മാസങ്ങളും  പെരിയനായകത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. കേസ് പൂര്‍ത്തിയായപ്പോള്‍ അവരെ വെറുതെ വിട്ടു. തുടര്‍ന്ന് വനിതാ അഭയകേന്ദ്രത്തില്‍ തിരികെ എത്തിയ പെരിയനായകത്തിന് , മഞ്ജു മണിക്കുട്ടന്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കി.

സാമൂഹ്യപ്രവര്‍ത്തകര്‍ തുണച്ചു; ദുരിതങ്ങള്‍ താണ്ടി പെരിയനായകവും, വഹീദയും നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക