Image

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Published on 22 July, 2017
നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകന്റെയും പ്രോസിക്യുഷന്റെയും വാദം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ മുഖയസൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യുഷന്‍ വാദിച്ചിരുന്നു. ഇന്ത്യന്‍ നിയമചരിത്രരത്തിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗമാണിത്. കേസ് ഡയറിയും ഹാജരാക്കിയിരുന്നു. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും സിനിമാ ജീവിതം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കെ.രാംകുമാറും ചൂണ്ടിക്കാട്ടി.

ദിലീപിനെ അറസ്റ്റു ചെയ്തതു പോലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്നു നടന്‍ വിനായകന്‍. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ മലയാള സിനിമയ്ക്കു നല്ലകാലം വരും. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിനായകന്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെയുള്ള ഗൂഢാലോചന നടത്തിയതിന് പിന്നിലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി കോടിയേരി ബാലകൃഷ്ണന്റെ കളിയാണിത്. ചാരക്കേസില്‍ കെ കരുണാകരനെതിരെ നടത്തിയത് പോലെ ആണ് ഇവിടെയും നടന്നത്. കോടിയേരി ബാലകൃഷ്്ണന്‍, എഡിജിപി ബി സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ്മ ഗൂഢാലോചന നടത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു.

നേരത്തെയും ദിലീപിന് അനൂകൂലമായി പിസി ജോര്‍ജ് സംസാരിച്ചിരുന്നു. കേസ്‌കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചു.

പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നത്. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക