Image

രാജന്‍ മേപ്പുറം സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിന്‌

പി.പി. ചെറിയാന്‍ Published on 03 March, 2012
രാജന്‍ മേപ്പുറം സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിന്‌
മസ്‌കിറ്റ്‌: ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ മെട്രോപ്ലെക്‌സില്‍ കഴിഞ്ഞ ഇരുപതില്‍പരം വര്‍ഷങ്ങളായി നിറസാന്നിധ്യമായിരിക്കുന്ന രാജന്‍ മേപ്പുറം സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിന്‌ തയാറെടുക്കുന്നു.

സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സിലില്‍ ഒഴിവുവരുന്ന മൂന്നു കൗണ്‍സിലര്‍ സ്ഥാനങ്ങളിലേക്ക്‌ മേയ്‌ രണ്‌ടാംവാരം സജി ജോര്‍ജിനു പുറമെയാണ്‌ രാജന്‍ മേപ്പുറം മത്സരരംഗത്ത്‌ ഇറങ്ങിയത്‌.

ഫെബ്രുവരി 27ന്‌ റിട്ടേണിംഗ്‌ ഓഫീസര്‍ മുമ്പാകെ രാജന്‍ മേപ്പുറം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവാസി മലയാളികള്‍ക്കു സുപരിചിതനായ രാജന്‍ മേപ്പുറം ഡാളസില്‍ നാട്ടില്‍ നിന്നും ആദ്യമായി എത്തുന്ന മലയാളി കുടുംബള്‍ക്കു തൊഴില്‍ കണ്‌ടു പിടിക്കുന്നതിനു സഹായം നല്‍കുക, ലീഗല്‍ വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, രോഗികളായി വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെ സന്ദര്‍ശിച്ചു ക്ഷേമാന്വേഷണം നടത്തുക, പ്രതിഫലേച്ഛ കൂടാതെ സാധാരക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക തടുങ്ങി നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
രാജന്‍ മേപ്പുറം സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക