Image

ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ ഇന്റര്‍നെറ്റില്‍

Published on 22 July, 2017
ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ ഇന്റര്‍നെറ്റില്‍
 
അക്ഷയ് കുമാര്‍ ചിത്രം റിലീസിംഗിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ യാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം സ്വച്ഛ് ഭാരത് അഭിയാന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രണയകഥയാണ്.

ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടായിരുന്നതാണ്. അപ്പോഴാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജൂലൈ 21 നാണ് ടോയ്‌ലറ്റ്: ഏക് പ്രേംകഥ ഓണ്‍ലൈനില്‍ ചോര്‍ന്നത്. ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചിതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൈറസിക്കെതിരായ പോരാട്ടത്തില്‍ പിന്തുണയ്ക്കണമെന്ന് ആരാധകരോട് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക