ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ എം. സ്വരാജ് എംഎല്‍എക്ക് നിലന്പൂര്‍ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പ്രവാസ ലോകത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കു വേണ്ട ക്ഷേമ പെന്ഷന് പദ്ധതികള്‍ വേഗത്തിലാക്കാനും പ്രവാസികള്‍ മുന്‍കൈ എടുത്ത് കേരളത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നു പറഞ്ഞ എം. സ്വരാജ്, ജന്മനാടായ പോത്തുകല്ലുകാര്‍ക്ക് സാധ്യമായ മുഴുവന്‍ സഹായങ്ങളും ചെയ്യാന്‍ എപ്പോഴും ഉണ്ടാകുമെന്നും പോപ്പി അംഗങ്ങള്‍ക്ക് ഉറപ്പ് നല്കി.
ശരഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന സ്വീകരണ പരിപാടി ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും നവോദയ രക്ഷാധികാരിയുമായ വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. പോപ്പി ജിദ്ദാ പ്രസിഡന്റ് കെ.ടി. ജുനൈസ് അധ്യക്ഷത വഹിച്ചു. ദമാം പോപ്പി ജനറല്‍ സെക്രട്ടറി അനീഷ് പുതിയചിറക്കല്‍, എക്സിക്യൂട്ടീവ് അംഗം നാസര്‍ സ്രാന്പിക്കല്‍, ജനറല്‍ സെക്രട്ടറി അബൂട്ടി പള്ളത്ത്, ട്രഷറര്‍ എ.പി. നജീബ് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍