Image

അമല പോളിന്റെ വിവാഹം ഉറപ്പിച്ചെന്ന് തമിഴ് മാധ്യമങ്ങള്‍

Published on 23 July, 2017
അമല പോളിന്റെ വിവാഹം ഉറപ്പിച്ചെന്ന് തമിഴ് മാധ്യമങ്ങള്‍

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നിര്‍മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വിവാഹക്കാര്യം ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഒരേ ഒരു കണ്ടീഷന്‍ മാത്രമേ ഈ വിവാഹത്തിലുള്ളൂ. വിവാഹ ശേഷം നിര്‍മാതാവിന്റെ മക്കള്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാവും. അമല ഇത് അംഗീകരിക്കുകയും ചെയ്തത്രെ.

അതേ സമയം അമല പോള്‍ നല്ല കുറേ സിനിമകളുമായി തിരക്കിലാണിപ്പോള്‍. തമിഴിലും മലയാളത്തിലും കന്നടയിലുമാണ് അമല ശ്രദ്ധിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ അമലയുടെ ഏറ്റവും പുതിയ ചിത്രം വിഐപി ടു ആണ്. പ്രചരിക്കുന്ന രണ്ടാം വിവാഹ വാര്‍ത്തകളോട് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക