Image

അഡ്വ. മാതാ ദാസ് ഒറ്റതൈക്കല്‍ ചിക്കാഗോയില്‍ നിര്യാതനായി

ജിമ്മി കണിയാലി Published on 23 July, 2017
അഡ്വ. മാതാ ദാസ് ഒറ്റതൈക്കല്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകാംഗം അഡ്വ. മാതാ ദാസ് ്ഒറ്റതൈക്കല്‍ (48) ജൂലൈ 22 ശനിയാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ചിങ്ങവനം ഒറ്റതൈക്കല്‍ പരേതനായ മാര്‍ക്കോസ് തരകന്റെയും തങ്കമ്മയുടെയും മകനാണ് മാതാദാസ്. എരുമേലി പുല്ലാപ്പള്ളില്‍ ജേക്കബിന്റെയും ത്രേസ്യാമ്മയുടെയും മകളായ ജെനിമോള്‍ ആണ് ഭാര്യ.
മക്കള്‍ :എലൈന്‍ , മാര്‍ക്ക്, ജേക്കബ് .

സഹോദരങ്ങള്‍ :സത്യദാസ് (കെനിയ), യേശുദാസ് (ലൈബീരിയ), ദാസ്പ്രകാശ് (കെനിയ) .

സഭാ,സാമുദായിക, സാമൂഹികരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു മാതാദാസ്. ചിക്കാഗോ ക്‌നാനായ കാത്തോലിക് സൊസൈറ്റിയുടെ ലെജിസ്ലേറ്റീവ് / ലെയ്‌സണ്‍ ബോര്‍ഡ്അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് .

ജൂലൈ 30 ഞായറാഴ്ച ചിക്കാഗോ മെയ്‌വുഡ് സേക്രഡ്ഹാര്‍ട്ട്ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ( 611 Maple St, Maywood, IL 60153) രാവിലെ 11 മുതല്‍ 3 30 PM വരെപൊതുദര്‍ശനം നടത്തപ്പെടും

ജൂലൈ 31 തിങ്കളാഴ്ച രാവിലെ 9 30 നു സേക്രഡ്ഹാര്‍ട്ട് ദേവാലയത്തില്‍ വെച്ച്‌നടത്തപ്പെടുന്നു പ്രാര്‍ത്ഥനശുശ്രൂഷകള്‍ക്ക് ശേഷം ഹില്‍സൈഡിലുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍( 1400 S Wolf Rd, Hillside, IL 60162) സംസ്കാരം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക