Image

ജീവിത സമ്മര്‍ദ്ധങ്ങള്‍ ഇറക്കിവെക്കാവുന്ന ഏക അത്താണി ക്രിസ്തു മാത്രം: ഡോ. വിനൊ ഡാനിയേല്‍

Published on 23 July, 2017
ജീവിത സമ്മര്‍ദ്ധങ്ങള്‍ ഇറക്കിവെക്കാവുന്ന ഏക അത്താണി ക്രിസ്തു മാത്രം: ഡോ. വിനൊ ഡാനിയേല്‍
ഡാളസ്സ്: ആധുനികതയുടെ അതിപ്രസരം മനുഷ്യ ജീവിതത്തില്‍ സമ്മര്‍ദ്ധങ്ങള്‍ വര്‍ദ്ധിപ്പികയും, വിജയകരമായ ജീവിതം നയിക്കുന്നതിന് ഒരു ചൂവടുപോലൂം മുമ്പോട്ട് വെക്കുന്നതിനുള്ള സാദ്ധ്യതകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന ബോധ്യമാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, സമ്മര്‍ദങ്ങളില്‍ ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുവാന്‍ കൊള്ളാവുന്ന ഏക അത്താണി ക്രിസ്തു നാഥന്‍ മാത്രമാണെന്ന് ഡോ. വിനൊ ഡാനിയേല്‍ പറഞ്ഞു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ജൂലായ് 21 മുതല്‍ നടന്ന് വന്നിരുന്ന വാര്‍ഷിക കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന കടശ്ശി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന ഫിലാഡല്‍ഫിയായില്‍ നി്ന്നുള്ള പ്രമുഖ ദൃദയ ശസ്ത്രക്രിയ വിദഗ്ധനം, തിരുവചന പണ്ഡിതനുമായ ഡോ വിനൊ ജെ ഡാനിയേല്‍.

മർത്യമായ മനുഷ്യ ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്തുവാന്‍ ആവശ്യത്തിലപ്പുറം വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെടുന്ന മനുഷ്യന്‍, അമര്‍ത്ഥ്യമായ ആത്മാവിന്റെ പരിപോഷണത്തിന് ദൈവവചനമെന്ന ആത്മീകാഹാരം എത്രമാത്രം സ്വീകരിക്കുന്നു എന്നത് പുനഃ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. സമൃദ്ധിയായി ആത്മീകാരഹാരം കഴിക്കുന്നവര്‍ക്ക് ജീവിതയാത്രയില്‍ തളര്‍ന്ന് പോകാതെ അന്ത്യത്തോളം നിലനില്‍ക്കുന്നതിനുള്ള ഊര്‍ജ്ജം പരിശുദ്ധത്മാവ് പകര്‍ന്ന് നല്‍കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സെന്റ് പോള്‍സ് ഇടവക വികാരി റവ ഷൈജു പി ജോണ്‍ ഡോ വിനൊ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്യുകയും ചെയ്ത്. തുടര്‍ന്ന് ഇടവകയുടെ ഇരുപത്തി ഒമ്പതാമത്. വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ഈഗോ ചാക്കോ പ്രാരംഭ പ്രാര്‍ത്ഥനയും, സെക്രട്ടറി ലിജു തോമസ് റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. എബ്രഹാം കോശി, ആലിസ് രാജു, രാജന്‍ കുഞ്ഞ്, തോമസ് കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗായക സംഘം മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു.
ജീവിത സമ്മര്‍ദ്ധങ്ങള്‍ ഇറക്കിവെക്കാവുന്ന ഏക അത്താണി ക്രിസ്തു മാത്രം: ഡോ. വിനൊ ഡാനിയേല്‍
ജീവിത സമ്മര്‍ദ്ധങ്ങള്‍ ഇറക്കിവെക്കാവുന്ന ഏക അത്താണി ക്രിസ്തു മാത്രം: ഡോ. വിനൊ ഡാനിയേല്‍
ജീവിത സമ്മര്‍ദ്ധങ്ങള്‍ ഇറക്കിവെക്കാവുന്ന ഏക അത്താണി ക്രിസ്തു മാത്രം: ഡോ. വിനൊ ഡാനിയേല്‍
Join WhatsApp News
നിരീശ്വരൻ 2017-07-24 12:25:51

  ഹൃദയസ്തംഭനത്തിന് പ്രധാനമായ ഒരു കാരണം മനസ്സിന്റെ പിരിമുറയ്ക്കാണെന്ന് ഞാൻ പറയാതെ ഇദ്ദേഹത്തിന് അറിയാവുന്നതാണ്. യേശു എന്ന മനുഷ്യന്റെ ദൈവ പുത്രൻ എന്ന പരിവേഷം അഴിച്ചു വച്ചിട്ട് ഒരു നല്ല ഗുരുവായി സങ്കല്പിച്ചാൽ അദ്ദേഹത്തിൻറെ പഠനങ്ങളിൽ ചിലത് ആരോഗ്യ ആരോഗ്യ സംരക്ഷണത്തിന് നിത്യ ജീവിതത്തിൽ പ്രയോചനപ്പെടുത്താവുവുന്നതാണ്. പ്രത്യകിച്ച് ഹൃദയസ്തംഭനം ഒഴിവാക്കാൻ. അത് വേണ്ടുന്ന രീതിയിൽ വൈദ്യനായ ഇദ്ദേഹം ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കികൊടുക്കാതെ മത നേതാക്കളെ പ്രീതിപ്പെടുത്താൻ 'യേശു അത്താണിയാണ്' എന്നൊക്ക വിളയിച്ചു പറഞ്ഞ് ജനങ്ങളുടെ ഇടയിൽ ചിന്താകുഴപ്പം സൃഷിട്ടിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ ഉദ്ദേശ്യം ഫലപ്രാപ്തിയിൽ ആകാതെ പരാജപ്പെടുകയാണ്. ഇതിന് ഒരു കാരണം യേശുപോലും ആഗ്രഹിക്കാത്ത 'യേശു ദൈവപുത്രനാണെന്നുള്ള ചിന്തക്ക്' അദ്ദേഹത്തിൻറെ തൊഴിലിലേറെ മുൻഗണന കൊടുക്കുന്നതുകൊണ്ടാണ്.  അതിനുകാരണം മത നേതൃത്ത്വത്തിന്റ കുരുട്ടു ബുദ്ധിയാണ്. ഇതുപോലെയുള്ള പ്രത്യക തൊഴിൽ പരിശീലനം നേടിയവരെ കരുവാക്കി മനുഷ്യനെ അജ്ഞതയിൽ നിര്ത്തുകയാണ്. 
     മനസിന്റെ പിരിമുറുക്കം കുറയ്ക്കാനുള്ള പലതും യേശു പഠിപ്പിച്ചിട്ടുണ്ട് അതിൽ ഒന്നാണ് സ്‌നേഹം. നിന്നെപ്പോലെ നിന്റെ അയക്കാരനെയും സേന്ഹിക്കുക. സ്നേഹമില്ലായിമയാണ് ജീവിതത്തിലെ സമ്മർദ്ധങ്ങൾക്കും നല്ലൊരു ശതമാനം ആരോഗ്യ പ്രശ്നത്തിനും കൊടാതെ ഹൃദയസ്തംഭനത്തിനും കാരണം. യേശു എന്ന ഗുരു പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കാതെ പള്ളിയിൽപോയിട്ടോ, അമ്പലത്തിൽ പോയിട്ടോ നേർച്ച കാഴ്ചകൾ കഴിച്ചതുകൊണ്ടോ രോഗം മാറില്ല. മറ്റുള്ളവർക്ക് പാരവയ്ക്കാതെ പരസ്പരം ക്ഷമിച്ച് സ്നേഹിച്ചു മറ്റുളളവരെ കരുതി ജീവിച്ചാൽ ഒരു പരിധിവരെ ആരോഗ്യം കാത്തുസൂക്ഷിക്കാം. ഇദ്ദേഹത്തിന് പറ്റിയ പണിയല്ല ഇത്. അതുകൊണ്ടു എന്റെ അപേക്ഷ രോഗികളോട് യേശുപറഞ്ഞത് പറഞ്ഞുകൊടുക്കുക. യേശു പറഞ്ഞതുപോലെ രോഗികൾക്കല്ലേ വൈദ്യനെ വേണ്ടത്. അല്ലാതെ എയർ കണ്ടീഷൻ പള്ളിയിൽ വന്നിരുന്നു സുവിശേഷം കേൾക്കാൻ വന്നവർക്കല്ല



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക