Image

സുന്ദരികളും സുന്ദരന്മാരും (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 24 July, 2017
സുന്ദരികളും സുന്ദരന്മാരും (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
പാജന്റിനിടയിലാ മമ്മീ
നിങ്ങള്‍ ടിവിയില്‍
കണ്ടാരിക്കുമെങ്കിലും പറയട്ടെ
നമ്മുടെ മോക്കാണിക്കൊല്ലം....
എന്റെ കൊച്ചുകുറിഞ്ഞിയൊരു
സുന്ദരിക്കുട്ടിതന്നല്ലോ!
തുടുതുടെത്തുടിച്ചിളകും തുടകളും
മലവേടനെക്കണ്ട മാന്‍മിഴികളും
നീന്തല്‍വേഷത്തില്‍ മുറുകും മുലകളും
വാനോളമൂന്നി കുതിക്കും ഗമനവും
അരിമുല്ലപ്പൂക്കള്‍ കൊരുത്തിണക്കിയ
മധുരസുസ്മിതം ചുവന്നുമിന്നുമാ
ചൊടികള്‍തന്നിടയ്ക്കതികുശലമായ്
വിരിഞ്ഞുനില്ക്കവെ
നിറഞ്ഞ വെണ്‍മയകിരീടം മൊഴിയുന്നു.
ഇവിടെയിക്കുറി നിന്റെ പെങ്ങളാണതിമനോഹരി!

എന്റെ കാര്യമോ?
എന്തിനാ മമ്മീ
ഇനിയെനിക്കൊരു പീറബിരുദവും നക്കാപ്പീച്ചയും?
മറക്കണം മമ്മീ, ഇനിയും നിങ്ങള്‍
പഴമണ്ണില്‍ക്കരുതും
വഞ്ചിക്കുടുക്കകള്‍ള്‍'.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക