Image

മ്യൂസിക്‌247 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 25 July, 2017
മ്യൂസിക്‌247 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `പുഞ്ചപ്പാടത്തെ` എന്ന്‌ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വൈക്കം വിജയലക്ഷ്‌മിയാണ്‌. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ വിജയ്‌ ജേക്കബ്‌ ഈണം പകര്‍ന്നിരിക്കുന്നു.

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമിത്‌ ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്‌, ജോജു ജോര്‍ജ്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍, വിവേക്‌ ഭാസ്‌ക്കര്‍ ഹരിദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ്‌ അനിമയും ചിത്രസംയോജനം സുനീഷ്‌ സെബാസ്‌റ്യനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.

 പശ്ചാത്തല സംഗീതം വിജയ്‌ ജേക്കബിന്റേതാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. ജോണി സി ഡേവിഡ്‌ ആണ്‌ ത്രിയേക പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`പുഞ്ചപ്പാടത്തെ` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=6_xXy_dYKz4
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക