Image

34 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിട: ബാബുരാജിന് നവയുഗം യാത്രയയപ്പ് നല്‍കി

Published on 25 July, 2017
34 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിട: ബാബുരാജിന് നവയുഗം യാത്രയയപ്പ് നല്‍കി
അല്‍ ഹസ്സ: നീണ്ട 34 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് അംഗം ബാബുരാജിന് നവയുഗം സാംസ്‌കാരികവേദി അല്‍ഹസ മസറോയിയ യൂണിറ്റ് യാത്രയയപ്പ് നല്‍കി.

അല്‍ഹസ മസറോയിയ യൂണിറ്റ് ഓഫിസ് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സമീര്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം അല്‍ഹസ മേഖല പ്രസിഡന്റ് രാജിവ് ചവറ സമ്മേളനം ഉത്ഘാടനം ചെയ്തു. അല്‍ഹസ്സ മേഖല സെക്രട്ടറി ഇ.എസ്. റഹിം തൊളിക്കോട് ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സാമുഹിക ക്ഷേമ കണ്‍വീനര്‍ സുരേഷ്, ബാബുരാജിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മസറോയിയ യൂണിറ്റ് സെക്രട്ടറി ബിജു മലയടി സ്വാഗതവും, സുല്‍ഫി നന്ദിയും രേഖപ്പെടുത്തി.

അബുലൈസ് , നാസര്‍, ബദര്‍ കുളത്തപ്പുഴ, അമല്‍, ഷിഹാബുദ്ദിന്‍ അനില്‍ ,അബ്ദുല്‍ റഹ്മാന്‍,തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

നവയുഗം മസറോയിയ യൂണിറ്റ് സജീവ അംഗമായ ബാബുരാജ് തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിയാണ്. കഴിഞ്ഞ 34 വര്‍ഷമായി അല്‍ഹസയില്‍ കാര്‍പെന്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും, രണ്ടു ആണ്‍കുട്ടികളും, ഒരു മകളുമുണ്ട്. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വിശ്രമജീവിതം നയിയ്ക്കാനാണ് ബാബുരാജിന്റെ തീരുമാനം.
34 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിട: ബാബുരാജിന് നവയുഗം യാത്രയയപ്പ് നല്‍കി34 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിട: ബാബുരാജിന് നവയുഗം യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക