Image

വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം 'ദി ഏയ്ഞ്ചല്‍' വന്‍ ഹിറ്റ്

ജിനേഷ് തമ്പി Published on 25 July, 2017
വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'   വന്‍ ഹിറ്റ്
ന്യൂജേഴ്‌സി : ലോക ഭീകരവാദത്തിനു ഉത്തരവാദി ഇസ്ലാം മതമോ മനുഷ്യരോ എന്ന ചോദ്യത്തിന് ഉത്തരം തേടി അമേരിക്കന്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'  തരംഗം സൃഷ്ട്ടിക്കുന്നു

ഭീകരവാദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇസ്ലാം മതത്തിലേക്കി വിരല്‍ച്ചുണ്ടുന്ന ലോകജനതക്ക് മാനവരാശിയും മതവും തമ്മിലുള്ള
അന്തരത്തെ പറ്റി  നന്മയുടെ ഭാഷയില്‍ ചാലിച്ചു ജനഹൃദയങ്ങളിലേക്കു വലിയ ഒരു സന്ദേശവുമായി എത്തുന്ന അമേരിക്കന്‍ മലയാളികള്‍  അണിയിച്ചൊരുക്കിയ  ഹ്രസ്വ ചിത്രം  'ദി ഏയ്ഞ്ചല്‍'  വന്‍  ഹിറ്റ്

ഏറെ ജനശ്രദ്ധ നേടിയ ഈ ഇംഗ്ലീഷ് ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്  പ്രശസ്ത ന്യൂയോര്‍ക് ബ്രോഡ്‌വേ തിയ്യറ്റര്‍ കലാകാരന്മാരാണ്.
നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും പ്രസിദ്ധനായ മിത്രാസ് രാജന്‍ കഥയും തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സിനിമയുടെ നിര്‍മ്മാണം മിത്രാസ് ഷിറാസും ഛായാഗ്രാഹകന്‍ ജോണ്‍ മാര്‍ട്ടിനും ശബ്ദമിശ്രണം ജേക്കബ് ജോസഫും, സംഗീത സംവിധാനം മിഥുന്‍ ജയരാജുമാണ്.

ലോകസമാധാനത്തെ കുറിച്ചും തീവ്രവാദത്തെകുറിച്ചും ശക്തമായ ഭാഷയില്‍ പ്രതിപാദിക്കുന്ന  ഈ ഹ്രസ്വചിത്രം  വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ലോകജനതക്കു സമ്മാനിക്കുന്ന ഉദാത്തമായ സന്ദേശത്തിലൂടെയും ഇതിനകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്
 
സിനിമയയുടെ  പ്രീമിയര്‍ ഷോയില്‍ പങ്കെടുത്ത എല്ലാവരും ഈ സിനിമ ഏവരും കണ്ടിരിക്കേണ്ടതാണെന്നു അഭിപ്രായപ്പെട്ടു.

സിനിമയുടെ യൂട്യൂബ് ലിങ്കും ചില ചിത്രങ്ങളും ചുവടെ
https://youtu.be/qFT-LD32WFg

വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'   വന്‍ ഹിറ്റ് വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'   വന്‍ ഹിറ്റ് വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'   വന്‍ ഹിറ്റ് വ്യത്യസ്ത പ്രമേയമായി ഷോര്‍ട് ഫിലിം   'ദി ഏയ്ഞ്ചല്‍'   വന്‍ ഹിറ്റ്
Join WhatsApp News
മാധവൻ 2017-07-26 12:48:38
വളരെ മനോഹരമായി എഴുതുന്ന ഒരു വ്യക്‌തിയാണ് ജിനേഷ് തമ്പി. വെറുതെ വെറുതെ പുകഴ്ത്തി എഴുതുന്നത് അദ്ദേഹത്തിൻറെ ശൈലി അല്ല. അദ്ധ്യേഹം ഇതെഴുതിയിരിക്കുന്നതു ആരെങ്കിലും പിന്നാലെ നടന്ന് നിരന്തര പ്രേരണ കൊണ്ടാവാനാണ് സാധ്യത. 

We readers do NOT want to see Jinesh scoop to a level of paid writer. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക