Image

മാര്‍ത്തോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയണല്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു

തോമസ്‌ വര്‍ഗീസ്‌ Published on 04 March, 2012
മാര്‍ത്തോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയണല്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ഹൂസ്റ്റണ്‍: ഡയോസിസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ആന്‍ഡ്‌ യൂറോപ്പ്‌ സൗത്ത്‌ വെസ്റ്റ്‌ റീജിയണില്‍പ്പെട്ട ഇടവകകളിലെ സേവികാസംഘം, ഇടവക മിഷന്‍, യുവജനസഖ്യം എന്നീ സംഘടനാംഗങ്ങളുടെ ഏകോപന സമ്മേളനം ഫെബ്രുവരി 24,25 തീയതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ വെച്ച്‌ സമുചിതമായി നടത്തി.

റവ വര്‍ഗീസ്‌ മാത്യുവിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്‌ക്കും ആരാധനയ്‌ക്കുംശേഷം കോണ്‍ഫറന്‍സ്‌ ആരംഭിച്ചു. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക വികാരിയും കോണ്‍ഫറന്‍സ്‌ ചെയര്‍മാനുമായ റവ.എ.ടി. തോമസ്‌ എല്ലാവരേയും സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ സൗത്ത്‌ വെസ്റ്റ്‌ റീജിയണല്‍ പ്രസിഡന്റ്‌ റവ. കെ.പി. തോമസ്‌ അദ്ധ്യക്ഷ പ്രസംഗം നടത്തി.

റവ. എ.പി. നോബിള്‍ (സെന്റ്‌ പോള്‍സ്‌ എം.ടി.സി ഡാളസ്‌), റവ. വര്‍ഗീസ്‌ മാത്യു (ഒക്കലഹോമ എം.ടി.സി), റവ. മിനോയ്‌ കുരുവിള (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ എം.ടി.സി ഡാളസ്‌), റവ. കെ.പി. തോമസ്‌ (കരോള്‍ട്ടണ്‍ എം.ടി.സി ഡാളസ്‌), റവ. സഖറിയാ ജോണ്‍ (ട്രിനിറ്റി എം.ടി.സി ഹൂസ്റ്റണ്‍), റവ. എ.ടി തോമസ്‌ (ഇമ്മാനുവേല്‍ എം.ടി.സി ഹൂസ്റ്റണ്‍), റവ. ജയ്‌സണ്‍ തോമസ്‌ (യൂത്ത്‌ ചാപ്ലെയിന്‍ ഡാളസ്‌), റവ. ഷിബി ഏബ്രഹാം (യൂത്ത്‌ ചാപ്ലെയിന്‍, ഹൂസ്റ്റണ്‍), റവ. റോയി വര്‍ഗീസ്‌ (സെന്റ്‌ തോമസ്‌ സി.എസ്‌.ഐ, ഹൂസ്റ്റണ്‍), പി.വി. ജോണ്‍ (ഡാളസ്‌) എന്നിവര്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തു.

`സുവിശേഷത്തെ കുറിച്ച്‌ എനിക്ക്‌ ലജ്ജയില്ല' (റോമര്‍ 1:16) എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. വര്‍ഗീസ്‌ മാത്യു ക്ലാസ്‌ എടുത്തു. തുടര്‍ന്ന്‌ ഗ്രൂപ്പ്‌ ചര്‍ച്ചകളും നടന്നു. റവ. സഖറിയാ ജോണ്‍, പി.വി ജോണ്‍ എന്നിവരും ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. റവ. എ.ടി. തോമസ്‌ രചിച്ച `മുള്‍പ്പടര്‍പ്പില്‍ അഗ്നിയാലിറങ്ങിയ യഹോവയേ....' എന്നി തുടങ്ങുന്ന കോണ്‍ഫറന്‍സ്‌ ഗാനം ഹൃദയസ്‌പര്‍ശിയായിരുന്നു. റജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഫറന്‍സ്‌ ഗായകസംഘം ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചു.സൗത്ത്‌ വെസ്റ്റ്‌ റീജിയണില്‍ നിന്നും 2012-ല്‍ നാട്ടിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന അഞ്ചു വൈദീകരെ അനുമോദിക്കുകയും റജിയന്റെ പാരിതോഷികം നല്‍കുകയും ചെയ്‌തു.

ആരാധന, പാട്ട്‌, പ്രസംഗം, സാക്ഷ്യം എന്നിവയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ട ഈ കോണ്‍ഫറന്‍സിന്‌ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക മിഷന്‍ ആതിഥേയത്വം നല്‍കി.

കോണ്‍ഫറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ നേതൃത്വം നല്‍കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്‌ത വൈദീകര്‍ക്കും രജിസ്‌ട്രേഷന്‍, ഫുഡ്‌ കമ്മിറ്റി എന്നിവയോടും, ഇടവക മിഷന്‍, സേവികാ സംഘം, യുവജനസഖ്യം ഭാരവാഹികളോടും കണ്‍വീനര്‍ റജി വര്‍ഗീസ്‌ നന്ദി അറിയിച്ചു.

റവ. വര്‍ഗീസ്‌ മാത്യുവിന്റെ പ്രാര്‍ത്ഥനയോടും റവ. സഖറിയാ ജോണിന്റെ ആശീര്‍വാദത്തോടും കൂടി രണ്ടു ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സ്‌ സമാപിച്ചു.
മാര്‍ത്തോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയണല്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക