Image

വിക്രം-വേദ തകര്‍പ്പന്‍ മാസ്‌ ചിത്രം

ആഷ Published on 26 July, 2017
വിക്രം-വേദ തകര്‍പ്പന്‍ മാസ്‌ ചിത്രം
നല്ലവനായ നായകന്‍ ദുഷ്‌ടത്തരങ്ങള്‍ മാത്രമുള്ള വില്ലന്‍. സാധാരണ അധോലോക കഥകളെ നമ്മള്‍ കാണുന്നത്‌ ഇങ്ങനെയണ്‌. എന്നാല്‍ ഗായത്രി-പുഷ്‌കര്‍ ടീം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വിക്രം വേദ ഇതുവരെ കണ്ടുപരിചയിച്ച എല്ലാ കഥകളെയും കടത്തിവെട്ടുകയാണ്‌.

 അധോലോകത്തിന്റെ പതിവുകഥകളില്‍ നിന്നും വിക്രം വേദ വേറിട്ടു സഞ്ചരിക്കുന്നു. ശക്തമായ ഒരു കഥയും തിരക്കഥയും യുക്തിഭദ്രമായ രംഗങ്ങളും ഒരുക്കി പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ്‌ ഈ ചിത്രം.

വിക്രം ഒരു പോലീസ്‌ ഓഫീസറാണ്‌. അധോലോക ക്രമിനിലുകളെ ഇല്ലാതാക്കുക എന്നതാണ്‌ അയാളുടെ ലക്ഷ്യം. അവരെ നിയമത്തിനു വിട്ടുകൊടുക്കാതെ നേരിടുന്ന സമയത്തു തന്നെ വകവരുത്തുന്നതില്‍ അയആള്‍ അഗ്രഗണ്യനാണ്‌. 

ഇതുവരെ ഇത്തരത്തില്‍ പതിനെട്ടു പേരെ കൊന്നിട്ടുണ്ടെന്ന്‌ പറയുന്ന വിക്രം അതില്‍ ഒരു നിരപരാധി പോലും ഇല്ല എന്നതില്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്ന ഒരു പോലീസ്‌ ഓഫീസറാണ്‌. 

അധോലോക നായകന്‍മാരെ ഓരോരുത്തരെയായി ഇല്ലാതാക്കുന്ന വിക്രത്തിന്റെ അടുത്ത ലക്ഷ്യം നഗരത്തെ വിറപ്പിച്ചുകൊണ്ടു മുന്നേറന്ന വേദ(വിജയ്‌ സേതുപതി) യെ ഒതുക്കുക എന്നതാണ്‌. അയാള്‍ വേദയുടെ കൂട്ടാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു. ഇതോടെ വേദ കീഴടങ്ങാന്‍ ഒരുങ്ങുന്നു. വിക്രം വേദയെ പിടികൂടാന്‍ തീരുമാനിക്കുന്ന അന്നു തന്നെ. അതോടെ വേദയുടെ കഥ വേറൊന്നായി മാറുകയാണ്‌.

അറസ്റ്റിലാകുന്ന വേദ വിക്രത്തോട്‌ ഒരു കഥ ഫറയുന്നു. വേതാളം വിക്രമാദിത്യനോട്‌ പറയുന്നതു പോലെ ഓരോ കഥയിലും വിക്രത്തിനു കിട്ടുന്നത്‌ തെളിവുകളാണ്‌. 

താന്‍ ഇതുവരെ തിരഞ്ഞുനടന്ന കാര്യങ്ങള്‍ ഓരോരോ കണ്ണികളായി വേദ പറയുമ്പോള്‍അതെല്ലാം കൂട്ടിയിണക്കി അയാള്‍ അന്വേഷണത്തിനു പുറപ്പെടുമ്പോള്‍ കിട്ടുന്നത്‌ പല പുതിയ തിരിച്ചറിവുകളും ഒട്ടേറെ തെളിവുകളും.. ഇതോടെ വില്ലന്‍ എന്നു പ്രേക്ഷകര്‍ കരുതുന്ന ആള്‍ നായകനൊപ്പം തന്നെ മുന്നോട്ടു വരികയാണ്‌.

മാധവന്‍-വിജയ്‌ സേതുപതി ടീമിന്റെ ഉുജ്ജ്വലമായ പ്രകടനം തന്നെയാണ്‌ ഈ ചിത്രത്തിന്റെ കരുത്ത്‌. നായകനും വില്ലനും ഒരേ പ്രാധാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. 

ഇത്തരം സിനിമകളില്‍ കാണുന്ന സ്ഥിരം സമവാക്യങ്ങളെ ആകെ പൊളിച്ചെഴുതിയിട്ടുണ്ട്‌ ചിത്രത്തില്‍.
മാധവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണിതെന്ന്‌ സംശയം കൂടാതെ പറയാന്‍ കഴിയും. 

റൊമാന്റിക്‌ നായകന്‍ എന്ന പരിവേഷം ഊരിയെറിഞ്ഞ്‌ പൗരുഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നിരിക്കുന്നു. ഒരു പോലീസ്‌ ഓഫീസറുടെ ശരീരഭാഷയും ഭാവങ്ങളുമെല്ലാം അതീവ സൂക്ഷ്‌മതയോടെ വളരെ കൃത്യമായി തന്നെ അവതരിപ്പിക്കുന്നതില്‍ മാധവന്‍ വിജയിച്ചിട്ടുണ്ട്‌. 

തന്നെക്കാള്‍ വളരെ ജൂനിയറായ നടനായിട്ടു പോലും വിജയ്‌ സേതുപതിക്ക്‌ നായകനൊപ്പം തന്നെ പ്രാധാന്യം നല്‍കിയ സിനിമയില്‍ അഭിനയിക്കാന്‍ മാധവനെ പോലെ ഒരു നടന്‍ സമ്മതിച്ചതും കഥാപാത്രത്തിന്റെ മികവു കൊണ്ടു തന്നെ. 

സിനിമയില്‍ പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്‌ വിജയ്‌ സേതുപതിയാണ്‌. വേദ എന്ന കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടങ്ങളെ അവതരണത്തിന്റെ സ്വാഭാവികത കൊണ്ടും അനായാസ ശൈലി കൊണ്ടും അദ്ദേഹം മികച്ചതാക്കി. വെല്ലുവിളുകള്‍ നിറഞ്ഞ കഥാപാത്രങ്ങളെ ധൈര്യമായി ഏല്‍പിക്കാന്‍ കഴിയുന്ന നടനാണ്‌ താനെന്ന്‌ വിജയ്‌ സേതുപതി തെളിയിച്ചു കഴിഞ്ഞു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച ഗായത്രി-പുഷ്‌കര്‍ ടീമിന്‌ ഒരു നല്ല കൈയ്യടി നല്‍കാന്‍ തോന്നും തിരക്കഥയെഴുതിയവര്‍ തന്നെ സംവിധാനം ചെയ്‌തതു കൊണ്ട്‌ അതിന്റ തീവ്രത നിലനിര്‍ത്താന്‍ കഴിഞ്ഞു. നായികയായി വന്ന ശ്രദ്ധ, വരലക്ഷ്‌മി, ഹരീഷ്‌ പേരടി തുടങ്ങിയവരും ശ്രദ്ധേയമായഅഭിനയം കാഴ്‌ച വച്ചു. സാങ്കേതികമായ ികവും സിനിമയ്‌ക്കുണ്ട്‌. പി.എസ്‌ വിനോദിന്റെ ഛായാഗ്രഹണം, സാം.സി.എസിന്റ പശ്ചാത്തല സംഗീതം എന്നിവയും മികച്ചതാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക