Image

പ്രകാശ് രാജ് പറ്റിച്ചു ,ഫെഫ്ക അവസരം മുതലെടുത്തു ; ആഷിക് അബു

Published on 26 July, 2017
പ്രകാശ് രാജ് പറ്റിച്ചു ,ഫെഫ്ക അവസരം മുതലെടുത്തു ; ആഷിക് അബു

റീമേക്ക് അവകാശം വില്‍പ്പന നടത്തിയ തുക വാങ്ങിനല്‍കാന്‍ ഫെഫ്ക കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ആഷിക് അബുവിന്റെ വെളിപ്പെടുത്തല്‍. തമിഴ് നടന്‍ പ്രകാശ് രാജാണ് ‘സോള്‍ട്ട് ആന്റ് പെപ്പറി’ന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം വാങ്ങിയത്. എന്നാല്‍ പ്രകാശ് രാജ് പണം നല്‍കാതെ പറ്റിച്ചു. ഇത് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ ഫെഫ്ക മൊത്തം തുകയുടെ 20 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടെന്നും ആഷിക് അബു വ്യക്തമാക്കി.

ആഷിക് അബു പറയുന്നതിങ്ങനെ

‘എനിയ്ക്കുണ്ടായ ഒരു അനുഭവം പറയാം. സോള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ വിറ്റുപോയിരുന്നു. പ്രകാശ് രാജ് ആണ് വാങ്ങിയത്. പക്ഷേ അദ്ദേഹം വളരെ തന്ത്രപരമായി ഞങ്ങളെ പറ്റിച്ചു. കാശ് തരാതിരുന്നു. അത് പ്രശ്‌നത്തിലേക്ക് നീങ്ങി. 22 ഫീമെയില്‍ കോട്ടയം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞങ്ങള്‍ ഫെഫ്കയില്‍ പരാതി നല്‍കി. അവരത് ഏറ്റെടുത്തു. പക്ഷേ വാങ്ങിത്തരുന്ന പൈസയുടെ ഇരുപത് ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു ബെനിഫിഷ്യറി അസോസിയേഷന്‍ എന്ന് കരുതിയാണല്ലോ നമ്മള്‍ അതില്‍ അംഗത്വമെടുക്കുന്നത്? ഞാനത് ചോദ്യം ചെയ്തു. 201112 ലെ കാര്യമാണ് പറയുന്നത്. ഞാനും ശ്യാമും ദിലീഷുമായിരുന്നു പരാതിക്കാര്‍. ഈ 20 ശതമാനം കൊടുക്കേണ്ടിവന്നു. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തീയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. പൈസ മേടിച്ച് കിട്ടണമെങ്കില്‍ തീയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം. ഇതെന്റെ മാത്രം കാര്യമല്ല. ഒരുപാട് പേര്‍ക്ക് സമാനമായ അനുഭവമുണ്ട്. അങ്ങനെയാണെങ്കില്‍ എനിക്കിത് എറണാകുളത്തെ ഏതെങ്കിലും ഗുണ്ടാ ഗാങ്ങിന് കൊടുത്താല്‍ പോരെ. അവരിത് രണ്ട് ശതമാനത്തിന് ചെയ്തു തരും. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ല ആഷിക് അബു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക