Image

അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ സെറ്റിലും സുനി എത്തിയിരുന്നതായി റിപ്പോര്‍ട്ട്

Published on 26 July, 2017
അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ സെറ്റിലും സുനി എത്തിയിരുന്നതായി റിപ്പോര്‍ട്ട്

പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ സെറ്റില്‍ വരെ എത്തിയിരുന്നു. കാവ്യാ മാധവനെയും ദിലീപിനെയും നായികാനായകന്മാരാക്കി അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റില്‍ പള്‍സര്‍ സുനി പല തവണ വന്നിരുന്നുവെന്ന് ഈ ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.

കൊല്ലം തേവലക്കരയിലെ ഷൂട്ടിംഗ് സൈറ്റിലാണ് പള്‍സര്‍ സുനി പതിവായി എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്. ഇവിടെ അയല്‍ വീട്ടുകാര്‍ക്കു പോലും സുനിയെ ഓര്‍മയുണ്ട്. സുനിക്കുട്ടന്‍ എന്നായിരുന്നു സെറ്റില്‍ അറിയാവുന്നവരൊക്കെ ഇയാളെ വിളിച്ചിരുന്നത്. സുനിക്കുട്ടന്‍ എല്ലാവരോടും നല്ല പെരുമാറ്റമായിരുന്നുവെന്ന് അയല്‍ വാസികളും പറയുന്നു.

അന്നു കാവ്യയുമായും പള്‍സര്‍ സുനി സൗഹൃദത്തോടെ ഇടപെട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ വിവരങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പോയി. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ എടുത്ത ഏതെങ്കിലും ഫോട്ടോയില്‍ സുനി ഉണ്ടോ എന്നും തിരയുന്നുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിദഗ്ദ്ധരോടെ പൊലീസ് മൊഴിയെടുത്തേക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക