Image

ആന്‍ഡ്രൂ അച്ചന്റെ പൗരോഹിത്യ സൂവര്‍ണ ജൂബിലി സിഡ്‌നി മലയാളി കത്തോലിക്കാ സമൂഹം ആഘോഷിച്ചു

Published on 26 July, 2017
ആന്‍ഡ്രൂ അച്ചന്റെ പൗരോഹിത്യ സൂവര്‍ണ ജൂബിലി സിഡ്‌നി മലയാളി കത്തോലിക്കാ സമൂഹം ആഘോഷിച്ചു
സിഡ്‌നി: സിഡ്‌നിയില്‍ കുടിയേറി സ്ഥിരതാമസമാക്കിയ ആദ്യത്തെ മലയാളി കത്തോലിക്കാ വൈദികനും സൊസൈറ്റി ഓഫ് സെന്റ് പോള്‍ സഭാംഗുമായ ആന്‍ഡ്രു പുതുശേരി അച്ചന്റെ പൗരോഹിത്യ സൂവര്‍ണജൂബിലി സിഡ്‌നിയിലെ മലയാളി കത്തോലിക്കാ സമൂഹം റീത്തുകള്‍ക്കതീതമായി ഒത്തുചേര്‍ന്നു ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

സ്ട്രാത്ഫീല്‍ഡിലെ സെന്റ് മാര്‍ത്താസ് പള്ളിയില്‍ ജൂലൈ അഞ്ചിന് ഞായറാഴ്ച രാവിലെ 11ന് ആന്‍ഡ്രു അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ആറു മലയാളി വൈദികരുടെ സഹകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ലാറ്റിന്‍ ക്രമത്തിലുള്ള പാട്ടുകുര്‍ബാനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് പള്ളിമേടയില്‍ നടന്ന അനുമോദനയോഗത്തില്‍ നൂറിലധികം മലയാളി കത്തോലിക്കര്‍ പങ്കെടുത്തു. കേരളീയ രീതിയില്‍ നടന്ന അനുമോദനയോഗത്തില്‍ നൂറിലധികം മലയാളി കത്തോലിക്കര്‍ പങ്കെടുത്തു. കേരളതനിമയില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണവും അതോടൊപ്പം അവതരിപ്പിക്കപ്പെട്ട കലാപരിപാടികളും ഏവരും ഹൃദ്യമായി ആസ്വദിച്ചു.

ബാല്‍മെയ്ന്‍ പള്ളി വികാരി സാലസ് അച്ചന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട 10 പേരടങ്ങിയ ജൂബിലി കമ്മിറ്റിയാണ് ജൂബിലി ആഘോഷം സംഘടിപ്പിച്ചത്. ലൂസി ആന്റണിയും നുബിയയും ചേര്‍ന്നു ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ അനുമോദനയോഗ നടപടികള്‍ ആരംഭിച്ചു. റിതം ജോസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ആന്‍ഡ്രൂ അച്ചന്റെ എണ്‍പതു സംവത്സരം നീണ്ട ജീവിതചരിത്രം ചുരുങ്ങിയ വാക്കുകളില്‍ ജേക്കബ് തോമസ് അവതരിപ്പിച്ചു. ആന്‍ഡ്രൂ അച്ചന്റെ ജീവിതത്തിലെ പ്രധാന ഏടുകള്‍ ഉള്‍പ്പെടുത്തി ആന്റണി തയ്യാറാക്കിയ പവര്‍ പോയിന്റ് പ്രെസെന്േ!റഷനും അതോടൊപ്പം പ്രദര്‍ശിപ്പക്കപ്പെട്ടു. വൈദികരെ പ്രതിനിധീകരിച്ചു മാണി അച്ചനും അല്‍മായരെ പ്രതിനിധീകരിച്ചു കെ.പി. ജോസും വനിതകളെ പ്രതിനിധീകരിച്ച് ബീന ജേക്കബും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സിഡ്‌നി മലയാളി റോമന്‍ കത്തോലിക്കാ ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു. നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ എന്ന പ്രസിദ്ധമായ ഭക്തിഗാനത്തിനു ചുവടുവച്ചു കുമാരി ലെനാ റെജിന്‍ അവതരിപ്പിച്ച നൃത്തം വളരെ ആകര്‍ഷകവും ഭക്തിനിര്‍ഭരവും ജൂബിലി ആഘോഷത്തിനു തികച്ചും ഉചിതവുമായിരുന്നു.

സിഡ്‌നി മലയാളി റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ സ്‌നേഹാദരവുകളുടെ പ്രതീകമായി ഒരു മെമ്മൊന്േ!റാ ജൂബിലി കമ്മിറ്റിയംഗം ആന്റണി യേശുദാസന്‍, ആന്‍ഡ്രൂ അച്ചനു നല്‍കുകയുണ്ടായി. മഞ്ജു ജോര്‍ജ് പൂച്ചെണ്ടു നല്‍കി അച്ചനെ അനുമോദിച്ചു. സിഡ്‌നിയിലെ മലയാളി കത്തോലിക്കാ സമൂഹം തന്നോടു പ്രകടിപ്പിച്ച സ്‌നേഹാദരവുകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ആന്‍ഡൂ അച്ചന്‍ നടത്തിയ മറുപടി പ്രസംഗം ലളിതവും ഹൃദയസ്പര്‍ശിയുമായിരുന്നു. ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സാലസ് അച്ചന്റ നന്ദി പ്രകാശനത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

1982ല്‍ ഓസ്‌ട്രേലിയായിലെത്തിയ ആന്‍ഡ്രൂ അച്ചന്‍ അന്ന് സിഡ്‌നിയിലുണ്ടായിരുന്ന എണ്ണത്തില്‍ വളരെ കുറവായിരുന്ന മലയാളി കത്തോലിക്കാ സമൂഹത്തിനായി മലയാളത്തില്‍ ആദ്യമായി കുര്‍ബാന അര്‍പ്പിക്കുവാന്‍ ചരിത്രപരമായ ഭാഗ്യം ലഭിച്ച വൈദികനയായിരുന്നു. സിഡ്‌നി മലയാളി കത്തോലിക്കാ സമൂഹത്തിലെ ആദ്യകാല അംഗങ്ങള്‍ക്ക് വളരെ കാലത്തിനുശേഷം ഒത്തുചേരുവാനും സൗഹൃദം പുതുക്കുവാനും ഓര്‍മ്മകള്‍ അയവിറക്കുവാനും ലഭിച്ച ഒരു സുവര്‍ണാവസരമായിരുന്നു ഈ ജൂബിലി ആഘോഷം.

റിപ്പോര്‍ട്ട്: ജേക്കബ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക