Image

ആര്‍പ്‌കോ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 04 March, 2012
ആര്‍പ്‌കോ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: അസോസിയേഷന്‍ ഓഫ്‌ റീഹാബ്‌ പ്രൊഫഷണല്‍സ്‌ ഓഫ്‌ കേരളാ ഒറിജന്റെ വെബ്‌സൈറ്റ്‌ www.arpko.com അസോസിയേഷന്‍ പ്രസിഡന്റ്‌ ബഞ്ചമിന്‍ തോമസ്‌ പ്രകാശനം ചെയ്‌തു. ഫെബ്രുവരി 18-ന്‌ വൈകുന്നേരം 6 മണിക്ക്‌ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ചാവറ ഹാളില്‍ കൂടിയ ജനറല്‍ബോഡി യോഗത്തോടനുബന്ധിച്ചാണ്‌ ചടങ്ങ്‌ നടന്നത്‌. പ്രസിഡന്റ്‌ ബഞ്ചമിന്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബ്രിജിറ്റ്‌ ജോര്‍ജ്‌ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

2011 ഏപ്രില്‍ 17-ന്‌ കൂടിയ പൊതുയോഗത്തിലാണ്‌ ഈ അസോസിയേഷന്‍ രൂപംകൊണ്ടത്‌. ചുരുങ്ങിയ കാലയളവിനുള്ളിലെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളേയും കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളേയും പ്രസിഡന്റ്‌ ബഞ്ചമിന്‍ തോമസ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിലയിരുത്തുകയും, ഇതിന്റെ വളര്‍ച്ചയ്‌ക്കായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളേയും മറ്റ്‌ ആര്‍പ്‌കോ അംഗങ്ങളേയും അദ്ദേഹം അനുമോദിക്കുകയും ചെയ്‌തു.

റീഹാബ്‌ പ്രൊഫണലുകളുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്ന ഈ അസോസിയേഷന്‌ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സ്‌പീച്ച്‌ ആന്‍ഡ്‌ ലാഗ്വേജ്‌ പതോളജിസ്റ്റുകളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സാധിച്ചു എന്നത്‌ വലിയൊരു നേട്ടമാണ്‌.

2012-ലേക്കുള്ള പരിപാടികള്‍ ഈ യോഗം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും. പിക്‌നിക്ക്‌, റീഹാബ്‌ ഡേ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫാമിലി നൈറ്റ്‌, ചാരിറ്റി നൈറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി മുത്തോലത്തിന്റേയും, ബോര്‍ഡ്‌ അംഗം ജോജോ ആനാലിന്റേയും നേതൃത്വത്തിലുള്ള എഡ്യൂക്കേഷന്‍ സെമിനാറുകള്‍ (സി.ഇ കോഴ്‌സ്‌) എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

ജോയിന്റ്‌ സെക്രട്ടറി ജിഷാ ഏബ്രഹാം നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.arpko.com ബ്രിജിറ്റ്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ആര്‍പ്‌കോ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക