Image

ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ജൂലൈ 31 വരെ സ്വീകരിയ്ക്കും.

Published on 26 July, 2017
ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ജൂലൈ 31 വരെ സ്വീകരിയ്ക്കും.
ചിക്കാഗോ: വടക്കെ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച സാഹിത്യകൃതികള്‍ക്ക് ലാന നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്കായി ജൂലൈ 31 തിങ്കളാഴ്ച വരെ കൃതികള്‍ സമര്‍പ്പിയ്ക്കാവുന്നതാണ്. നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2015 മുതല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പുരസ്‌കാര ജേതാക്കളെ 2017 ഒക്ടോബര്‍ 6 മുതല്‍ 8 വരെ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ലാന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ ആദരിയ്ക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍   Shajan Anithottam, 5228 Madison St, Skokie,  IL60077 എന്ന വിലാസത്തില്‍ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ലാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജന്‍ ആനിത്തോട്ടവുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍:847-322-1181

ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ജൂലൈ 31 വരെ സ്വീകരിയ്ക്കും.
Join WhatsApp News
vayankaaran 2017-07-27 07:04:05
എന്തിനാ സാറേ കൃതികൾ ക്ഷണിക്കുന്നത്. മിടുക്കന്മാരായ എഴുത്തുകാർ, അങ്ങനെ
ഒരു കൂട്ടർ ഉണ്ടെങ്കിൽ അവർക്ക് അങ്ങോട്ട്
കൊടുക്കുക.  ഇ മലയാളി വായിച്ചാൽ
എഴുത്തുകാരെ കണ്ട് പിടിക്കാമല്ലോ. പുസ്തകം എഴുത്തുന്നവർക്ക് മാത്രമേ അവാർഡ് കൊടുക്കു
എന്ന വാശി പഴഞ്ചനാണ് സാറേ.ഒന്ന് സാറും
എടുത്തേക്കണം. ഞാൻ ശുപാർശ ചെയ്യുന്നു. വായനക്കാരനായ ഞാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക