Image

ജര്‍മ്മനിയില്‍ അതിവേഗം വണ്ടി ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

ജോര്‍ജ് ജോണ്‍ Published on 27 July, 2017
ജര്‍മ്മനിയില്‍ അതിവേഗം വണ്ടി ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍ ശിക്ഷ ലഭിക്കും. ഈ നിയമം ജര്‍മന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കി ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്‌വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ ഒപ്പുവച്ചു.

ഇതേവരെ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ 400 യൂറോ പിഴയും, ഒരുമാസം ഡ്രൈവിംങ്ങ് ലൈസന്‍സ് ക്യാന്‍സലേഷനും ആയിരുന്നു. കൂടാതെ ഡ്രൈവിംങ്ങ് ലൈസന്‍സില്‍ രണ്ട് നെഗറ്റീവ് പോയന്റ് രേഖപ്പെടുത്തലുമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ച് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.


ജര്‍മ്മനിയില്‍ അതിവേഗം വണ്ടി ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക