Image

വേലുത്തമ്പി ദളവയാകാന്‍ പൃഥ്വിരാജ്

Published on 27 July, 2017
വേലുത്തമ്പി ദളവയാകാന്‍ പൃഥ്വിരാജ്
ഇതിഹാസ നായകന്‍ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാവുകയാണ്. പൃഥ്വിരാജാണ് ചിത്രത്തില്‍ വേലുത്തമ്പി ദളവയായി വേഷമിടുക. രഞ്ജി പണിക്കരിന്റെ തിരക്കഥയില്‍ വിജി തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രമുഖ താരങ്ങളടക്കം നിരവധി വിദേശ അഭിനയതാക്കളും വേഷമിടും. 2019ല്‍ ചിത്രീകരണം ആരംഭിക്കും.

സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞതായ് സംവിധായകന്‍ വിജി തമ്പി പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികളുടെ വേഷത്തിലാണ് വിദേശ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുക. ഉറുമിക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ഇതിഹാസ കഥാപാത്രമാണ് വേലുത്തമ്പി ദളവ. ദിലീപ് നായകനായ നാടോടിമന്നനായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.

നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന ആടുജീവിതത്തിനു ശേഷമായിരിക്കും വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്യുക. 18 മാസത്തോളം സമയമെടുത്താണ് ആടുജീവിതം ചിത്രീകരിക്കുന്നത്. അതിനു ശേഷമേ വേലുത്തമ്പി ദളവയുടെ ചിത്രീകരണം ആരംഭിക്കാനാകൂ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ചിത്രീകരണം ആരംഭിക്കാനുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക