Image

സുരഭി മലയാള സിനിമയുടെ കാട്ടു തീ; ജിബു ജേക്കബ്

Published on 27 July, 2017
സുരഭി മലയാള സിനിമയുടെ കാട്ടു തീ; ജിബു ജേക്കബ്

മലയാള സിനിമയ്ക്ക് അഭിമാന നേട്ടമാണ് സുരഭി ലക്ഷ്മിയിലൂടെ സ്വന്തമായത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമാണ് സുരഭി നേടിയത്. സുരഭിയ്ക്ക് പുരസ്‌കാരം നേടി കൊടുത്ത ചിത്രം മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു.

അതിനിടെ സുരഭിയ്ക് ആശംസകളറിയിച്ചും മിന്നാമിനുങ്ങ് എല്ലാവരും തിയറ്ററുകല്‍ തന്നെ പോയി കാണണമെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ സംവിധായകന്‍ ജിബു ജേക്കബും സുരഭിയ്ക്ക് പുരസ്‌കാരം കിട്ടിയതും മറ്റുമായി നടന്ന വിമര്‍ശനങ്ങള്‍ എന്തൊക്കയായിരുന്നു എന്ന് ചൂണ്ടി കാണിച്ചും സിനിമയെ എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്നും പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ്.

ജിബു ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ മിക്കപ്പോഴും സൗഹൃദസദസ്സുകളീല്‍ വലിയ വിമര്‍ശനങ്ങളും ചേരിതിരിഞ്ഞുളള വാക്കുതര്‍ക്കങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട് ഓരോ വര്‍ഷവും സംസ്ഥാന,ദേശീയ,പത്മ പുരസ്‌ക്കാരങ്ങള്‍ കടന്ന് പോവുമ്പോള്‍ അര്‍ഹതയുളളവര്‍ നോക്കുകുത്തികളാവാറുണ്ട്.

ദാ…..വീണ്ടും അവാര്‍ഡ് പ്രഖ്യാപിക്കുന്നു.ദേശീയ അവാര്‍ഡ് ‘സുരഭിക്ക് ‘പോരെ പൂരം……സുരഭിയോ…..? ആ കോമഡിപ്രോഗ്രാമിലെ കോഴിക്കോടന്‍ഭാഷക്കാരി …..കേന്ദ്രത്തില്‍ എന്തെങ്കിലും പിടിപാടുണ്ടാവും….? ഇതിലും ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ട്രെയിന്‍ കയറി വന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ചിത്രം തീയറററുകളിലെത്തി…..വിമര്‍ശകരായ ഏതാനും ചിലരോടൊപ്പം ഞാനും ശാരദ മുതല്‍ ശോഭന വരെ ദേശീയപുരസ്‌ക്കാരങ്ങള്‍ നേടുമ്പോള്‍ അവര്‍ക്ക് പിന്നില്‍ പ്രഗല്‍ഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു ഇവിടെയാണ് സുരഭി അവരെയും വിമര്‍ശകരെയും നിഷ്പ്രഭമാക്കുന്നത്…..ഒരു പ്രഗല്‍ഭസംവിധായകനോ ഛായാഗ്രഹകനോ ഒന്നും ഇല്ലാതെ !!

എന്തിനേറെപറയുന്നു ശക്തമായ ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്‌ററ് പോലുമില്ലാതെ…..ഒരു പക്ഷെ കഥയും സിനിമയൂം മറന്ന് ജീവിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും………അത്ര മാത്രം തന്‍മയത്വത്തോടെ ആകഥാപാത്രത്തെ ഉള്‍ക്കൊണ്ട് ദേശീയഅംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നി
ഒരല്‍പ്പം അഹങ്കാരത്തില്‍ ‘മലയാളി’എന്ന നിലയില്‍ ഞാന്‍ പറയട്ടെ വിമര്‍ശകരോടും, പ്രേക്ഷകരോടും, സിനിമാപ്രവര്‍ത്തകരോടും……….ഇതാ ……..ഒരഭിനേത്രി…..സുരഭി ലക്ഷമി. മലയാള സിനിമയ്ക്ക് ഒരു മിന്നാമിനുങ്ങല്ല…… കാട്ടുതീയാണ്……. ചിതം കണ്ടിറങ്ങുന്ന നമ്മുടെ മനസ്സില്‍ സുരഭി നിറഞ്ഞു നില്‍ക്കും….ഒരു നൊമ്പരമായ്……..

ഇതൊരു അവാര്‍ഡ് സിനിമയല്ല,ഒരസാധാരണസിനിമയുമല്ല,… ഒരു നല്ല സിനിമ. വീട്ടിലിരുന്നല്ല ഈ സിനിമ കാണേണ്ടത് തീയറ്ററിലിരുന്നാണ്. നമ്മുടെ ഈ വലിയ കലാകാരിയെയും അണിയറപ്രവര്‍ത്തകരെയും നിറഞ്ഞ കയ്യടികളോടെ പ്രോല്‍സാഹിപ്പിക്കുവാന്‍ ചലച്ചിത്രപ്രവര്‍ത്തകരും നല്ലവരായ പ്രേക്ഷകരും മുന്നോട്ട് വരണം പ്‌ളീസ്…….

ജിബു ജേക്കബ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക