Image

ഫ്രാന്‍സില്‍ കാട്ടുതീ; ലക്‌സംബര്‍ഗ് രാജകുടുംബം ഉള്‍പ്പെടെ പതിനായിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു

Published on 27 July, 2017
ഫ്രാന്‍സില്‍ കാട്ടുതീ; ലക്‌സംബര്‍ഗ് രാജകുടുംബം ഉള്‍പ്പെടെ പതിനായിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു
 
പാരീസ്: തെക്കന്‍ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇതെത്തുടര്‍ന്ന് പതിനായിരത്തോളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇതില്‍ ലക്‌സംബര്‍ഗിലെ രാജകുടുംബവും ഉള്‍പ്പെടുന്നു.

ബോര്‍മെസ് ലെസ് മിമോസാസിനടുത്തുള്ള കാട്ടിലാണ് തീ പടര്‍ന്നിരിക്കുന്നത്. യൂറോപ്പിലാകമാനം വീശിയടിക്കുന്ന ഉഷ്ണവാതമാണ് ഇതിനു കാരണമായതെന്നു കരുതുന്നു. 

കാട്ടില്‍ ക്യാന്പ് ചെയ്യുന്നവരെയാണ് കൂടുതലായി ഒഴിപ്പിച്ചിരിക്കുന്നത്. ഇവരെ അടുത്തുള്ള ബീച്ചിലേക്കു മാറ്റി. ഫ്രഞ്ച് റിവേറയിലെ വീട്ടില്‍നിന്ന് ബ്രിട്ടീഷ് നടി ഡെയിം ജോന്‍ കോളിന്‍സും കാട്ടുതീ പേടിച്ച് മാറി നില്‍ക്കുകയാണ്. പോര്‍ച്ചുഗല്‍, ഇറ്റലി, ക്രൊയേഷ്യ, അല്‍ബേനിയ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്കും തീ പടര്‍ന്നു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക