Image

കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്റെ കുടുംബസഹായ നിധി വിതരണം ചെയ്തു

Published on 27 July, 2017
കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്റെ കുടുംബസഹായ നിധി വിതരണം ചെയ്തു
കോഴിക്കോട്: മരണത്തിലൂടെ വേര്‍പിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി. കുവൈറ്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ (കെകഐംഎ) എന്ന പ്രവാസി സംഘടനയാണ് തങ്ങളില്‍ നിന്നും അല്ലഹിവിലേക് യാത്രയാകുന്ന അംഗങ്ങളുടെ കുടുംബത്ത കുടുംബസഹായ നിധി എന്ന പദ്ധതിയിലൂടെ സംരക്ഷിക്കുകയും സാഹായിക്കുകയും ചെയ്യുന്നത്.

സമീപ കാലത്തു മരണപ്പെട്ട 10 അംഗങ്ങളുടെ കുടുംബങ്ങള്‍ക്കായി ഒന്നാംഘട്ടം ഓരോ കുടുംബത്തിനുംഏഴുലക്ഷം രൂപ വീതവും നേരത്ത മരിച്ച 16 കുടുംബങ്ങള്‍ക്ക് 18 ലക്ഷംരൂപയും തിങ്കളാഴ്ച കോഴിക്കോട് വച്ചു വിതരണം ചെയ്തു. കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് വലിയ ഖാസീ സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങള്‍ കുടുംബ ക്ഷേമ നിധി വിതരണം ഉദ്ഘാടനം ചെയ്തു. 

പ്രവാചകന്‍ പറഞ്ഞതില്‍ ഏറ്റവും മഹത്തായ അനാഥ അഗതി സംരക്ഷണമെന്ന കടമയാണ് കെകഐംഎ നിര്‍വഹിക്കുന്നതെന്നു ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ജീവിതത്തില്‍ നേരിട്ട് അറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു സഹോദരന്റെ മരണത്തിലൂടെ അനാഥമാവുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ 16000 ത്തോളം അംഗങ്ങള്‍ ഒരുമിക്കുന്നു എന്നതു അതിവിശിഷ്ടമായ പ്രവര്‍ത്തിയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെകഐംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ധീഖ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക