Image

മുല്ലപ്പെരിയാര്‍: പി.സി.ഐ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

നിബു വെള്ളവന്താനം Published on 04 March, 2012
മുല്ലപ്പെരിയാര്‍: പി.സി.ഐ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി
ന്യൂയോര്‍ക്ക്‌: മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനുവേണ്ടിയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട്‌ നോര്‍ത്ത്‌ അമേരിക്കയിലെ അമ്പതിനായിരത്തിലധികം വരുന്ന മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളെ പ്രതിനിധീകരിച്ച്‌ പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ യു.എസ്‌എ റീജിയന്‍ ജനറല്‍ സെക്രട്ടറി ഷാജി മണിയാറ്റ്‌, ഒക്‌ലഹോമ ചാപ്‌റ്റര്‍ സെക്രട്ടറി കുര്യന്‍ സഖറിയ എന്നിവര്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട്‌ നിവേദനം നല്‍കി.

കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ക്രൈസ്‌തവ സഭകള്‍ക്കും, സഭാ വിശ്വാസികള്‍ക്കും നേരേയുള്ള സാമൂഹിക വിരുദ്ധരുടെ അക്രമങ്ങളില്‍ തങ്ങളുടെ ആശങ്കയും പ്രയാസവും നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഞ്ചു ജില്ലകളിലായി മുപ്പത്തഞ്ച്‌ ലക്ഷം ജനങ്ങള്‍ തങ്ങളുടെ ജീവനുവേണ്ടി കേഴുമ്പോള്‍, സംസ്ഥാനങ്ങളുടെ നിസ്സംഗതയും പിടിവാശിയും ഉപേക്ഷിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സാമാന്യബുദ്ധി കാണിക്കണമെന്നാവശ്യപ്പെട്ട്‌ ദേശീയ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചിരുന്നു. മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മുല്ലപ്പെരിയാര്‍: പി.സി.ഐ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക