Image

കൊച്ചി മെട്രോയ്‌ക്ക്‌ 25 കോടി കൂടി അനുവദിച്ചു: മുഖ്യമന്ത്രി

Published on 26 June, 2011
കൊച്ചി മെട്രോയ്‌ക്ക്‌ 25 കോടി കൂടി അനുവദിച്ചു: മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തിരമായി 25 കോടി രൂപ കൂടി അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മെട്രോ റെയില്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാചക വാതകത്തിന്റെ വിലവര്‍ധന കുറയ്‌ക്കാന്‍ നികുതി ഒഴിവാക്കാനാവുമോ എന്നു പരിശോധിക്കും. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക്‌ ഏതു തരത്തില്‍ ആശ്വാസമെത്തിക്കാന്‍ കഴിയുമെന്ന്‌ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക