Image

ഡോ. രാമന്‍ മാരാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017 ശനിയാഴ്ച

Published on 28 July, 2017
ഡോ. രാമന്‍ മാരാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017 ശനിയാഴ്ച
 
മെല്‍ബണ്‍: മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സ്ഥാപക സാരഥിയായ ഡോ. രാമന്‍ മാരാരുടെ ദീപ്ത സ്മരണകള്‍ ജ്വലിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളീ സോക്കാര്‍ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും നടത്തപ്പെടുന്ന സോക്കര്‍ ടൂര്‍ണമെന്റ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിക്കുവാന്‍ മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയയും ഊര്‍ജ്വസ്വലരായ മലയാളി യുവാക്കളാല്‍ നയിക്കപ്പെടുന്ന മെല്‍ബണിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബായ നോര്‍ത്തേണ്‍ വാരിയേഴ്‌സും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഫുടബോളിനെ സ്‌നേഹിക്കുന്ന മെല്‍ബണിലെ എല്ലാ മലയാളികളെയും ഉദ്ഘാടന ദിവസമായ ജൂലൈ 29 നു രാവിലെ 9ന് ഗ്ലെന്റോയ് പ്രവിശ്യയിലെ 123 ജെസ്റ്റിന്‍ അവന്യു സ്‌റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 6, 13 എന്നീ തീയതികളായിട്ടായിരിക്കും ബാക്കി കളികള്‍ അതേ സ്‌റ്റേഡിയത്തില്‍ നടത്തപ്പെടുന്നത്. ഫൈനലില്‍ പ്രവേശിച്ച ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ 27 ഓഗസ്റ്റിനു സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ നടത്തപ്പെടുന്ന ഓണാഘോഷ വേളയില്‍ ജാസി ഗിഫ്റ്റ്, കവി മുരുകന്‍ കാട്ടാക്കട എന്നിവരില്‍ നിന്നു വിതരണം ചെയ്യപ്പെടുന്നതായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക