Image

ഹാനോനോ 2017ന്റെ 'സേവ് എ ലൈഫ് ഫെയ്‌സ് 'പദ്ധതിക്ക് സമാപനം

Published on 28 July, 2017
ഹാനോനോ 2017ന്റെ 'സേവ് എ ലൈഫ് ഫെയ്‌സ് 'പദ്ധതിക്ക് സമാപനം
 
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് മൂവ്‌മെന്റ്  കര്‍മ്മനിരതമായ പ്രവര്‍ത്തന പന്ഥാവില്‍ 33 വര്‍ഷങ്ങള്‍ പിന്നിടുന്നു. 2004ല്‍ സംഘടന ഏറ്റെടുത്ത 'സേവ് എ ലൈഫ്' എന്ന ഹൃദയ ശസ്ത്രക്രിയ പദ്ധതിക്ക് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രശംസാപത്രം ലഭിച്ചത് അഭിമാനത്തോടെ സ്മരിക്കുന്നു.

ഈ പദ്ധതിയുടെ തുടര്‍ച്ചയായി 2014ല്‍ ഞങ്ങള്‍ തുടക്കം കുറിച്ച 'സേവ് എ ലൈഫ് ഫെയ്‌സ്' എന്ന സംരംഭം ജീവകാരുണ്യ മേഖലയുടെ ചരിത്രത്തില്‍ ചേര്‍ക്കപ്പെടുകയാണ്. പരുമല സെന്റ് ഗ്രീഗോറിയോസ് കാര്‍ഡിയോവാസ്‌കുലാര്‍ സെന്ററിന്റെ സഹകരണത്തോടെ അന്‍പതു നിര്‍ദ്ധനരായ ഹൃദ്രോഗികള്‍ക്കു ശസ്ത്രക്രിയാ സഹായം നല്‍കുവാന്‍ സാധിച്ചു. മഹത്തായ ഈ പദ്ധതിയുടെ സമാപനം ഹാനോനോ 2017 സെപ്റ്റംബര്‍ 21നു വ്യാഴാഴ്ച മൂന്നിന് അബ്ബാസിയഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെടുന്നു. തുടര്‍ന്ന് പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നോടു കൂടി പദ്ധതിക്ക് തിരശീലവീഴുകയാണ്. ഹാനോനോ 2017നോട് അനുബന്ധിച്ചു ഹാനോനോ സ്റ്റാര്‍ വോയിസ് 2017എന്ന പേരില്‍ ഒരു ഗാനമത്സരം നടത്തപ്പെടുന്നു. 

കുവൈറ്റിലുള്ള ഭാരതീയരില്‍ 10നും 18നും മദ്ധ്യേ പ്രായമുള്ള എല്ലാ ജാതിമത വിഭാഗങ്ങളില്‍ പ്പെട്ടവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് കൂടാതെ മത്സരാര്‍ത്ഥികളുടെ വാദ്യോപകരണങ്ങളില്ലാതെയും 3 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതുമായ ഗാനാലാപനത്തിന്റെ ഒരു വിഡിയോയും 00965 66508109 എന്ന വാട്ട്‌സ്ആപ്പ് നന്പറിലേക്കു 2017 ഓഗസ്റ്റ് 15നു മുന്പായി അയക്കേണ്ടതാണ്. ലൈവ് ഓഡിയേഷന്
തെരഞ്ഞെടുക്കപ്പെടുന്നവര്‍ കെഡി 2 / രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം ഒപ്പംതന്നെ വയസ്
തെളിയിക്കുന്നതിന് സിവില്‍ ഐഡിയുടെ കോപ്പിയും കൊണ്ടുവരേണ്ടതാണ്.

ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് കാഷ്‌െ്രെപസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് ജേക്കബ് റോയ് (66508109), ലിജോ ജോര്‍ജ് (99476422), നവീന്‍ തോമസ് (97255662), ദീപക് അലക്‌സ് പണിക്കര്‍ (97213849) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക