Image

വേനല്‍ക്കുളിരായി ബാലവേദി കുവൈറ്റ് നാടക പരിശീലന കളരി

Published on 28 July, 2017
വേനല്‍ക്കുളിരായി ബാലവേദി കുവൈറ്റ് നാടക പരിശീലന കളരി

 
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ മൂന്നിടങ്ങളിലായി ഒരുക്കിയ നാടക കളരി വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി മാറി. കുവൈറ്റിലെത്തിയ മലയാളം മിഷന്‍ അധ്യാപകന്‍ കുഞ്ഞികൃഷ്ണന്‍ മാഷിന്റെ നേതൃത്വത്തിലാണ് നാടക കളരി നടന്നത്. 

നിശ്ചല ദൃശ്യങ്ങളിലൂടെയും, സംഘമായുള്ള വിഷയാധിഷ്ടിത രംഗങ്ങളിലൂടെയും ക്രമാനുഗതമായി പുരോഗമിച്ച നാടക കളരി കുട്ടികളില്‍ അഭിനയത്തിന്റെയും ദൃശ്യാവബോധത്തിന്േ!റയും ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കി. മൂന്നിടങ്ങളിലുമായി മുന്നൂറോളം കുട്ടികളാണ് നാടക കളരി പ്രയോജനപ്പെടുത്തിയത്. കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള ബാലവേദി കുവൈറ്റ്, ഈ വര്‍ഷത്തെ മാതൃഭാഷ പഠന ക്ലാസിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് നാടക കളരി സംഘടിപ്പിച്ചത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന നാടക കളരി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് സണ്ണി സൈജേഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് അംഗം മാസ്റ്റര്‍ അരവിന്ദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ബാലവേദി രക്ഷാധികാരി സമിതി ചെയര്‍മാന്‍ സജീവ് എം ജോര്‍ജ്ജ്, കല കുവൈറ്റ് ആക്ടിംഗ് മേഖല സെക്രട്ടറി ബിജു ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല രക്ഷാധികാരി സമിതി അംഗം സലീം രാജ് നന്ദി രേഖപ്പെടുത്തി.

റിച്ചി ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ സാല്‍മിയ കല സെന്ററില്‍ നാടക കളരിക്ക് കുമാരി ഹെന സൂസന്‍ മാത്യു സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി, സാല്‍മിയ മേഖല സെക്രട്ടറി അരുണ്‍ കുമാര്‍, മേഖല പ്രസിഡന്റ് അരവിന്ദന്‍, കേന്ദ്രക്കമ്മിറ്റി അംഗം അനില്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബാലവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് അദ്വൈത് സജി നന്ദി രേഖപ്പെടുത്തി.

മംഗഫ് കല സെന്ററില്‍ വച്ചു നടന്ന ഫഹാഹീല്‍അബു ഹലീഫ മേഖലയിലെ കുട്ടികള്‍ക്കായുള്ള നാടക കളരി ബാലവേദി രക്ഷാധികാരി സമിതി ചെയര്‍മാന്‍ സജീവ് എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷെറിന്‍ ഷാജു അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി ആന്‍സിലി തോമസ് സ്വാഗതം പറഞ്ഞു. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം പി.ആര്‍. ബാബു ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് അംഗം മരിയ ഗ്രേസ് മജു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക