Image

കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം സമ്മര്‍ ഫെസ്റ്റ് നടത്തി

Published on 29 July, 2017
കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം സമ്മര്‍ ഫെസ്റ്റ് നടത്തി
ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായി രജിസ്‌ട്രേഷനുള്ള കേരളാ ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ ഫെസ്റ്റ് നടത്തി. ഹൈഡല്‍ബര്‍ഗിലെ സെന്റ് മരിയന്‍ ദേവാലയ പാരീഷ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. 

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബേബി കലയംകേരില്‍ നടത്തിയ ചെണ്ടമേളത്തിന്റെ അകന്പടിയോടുകൂടി ഫെസ്റ്റിന് തുടക്കം കുറിച്ചു. ഐശ്വര്യ ആലപിച്ച വന്ദേമാതരത്തെ തുടര്‍ന്ന് ഫോറം പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പള്ളി സ്വാഗതം ആശംസിച്ചു. ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്‍), ജോസഫ് ഞാറപ്പറന്പില്‍ (നവോദയാ ഫെറൈന്‍, ഗ്രോസ്‌ഗെരാവു), ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ്, മലയാളി ഡോയ്റ്റ്‌ഷെ ട്രെഫന്‍, ബാഡന്‍ വ്യുര്‍ട്ടന്‍ബെര്‍ഗ്), ജോണ്‍സണ്‍ ചാലിശേരി (പ്രസിഡന്റ്, കേരള സമാജം, മ്യൂണിക്ക്), റോയി നാല്‍പ്പതാംകളം (മലയാളി സമാജം ഹൈഡല്‍ബര്‍ഗ്), ഗ്‌ളോറി എബ്രഹാം വാണിയത്ത്(കൈരള ഫെറൈന്‍, ഹൈഡല്‍ബര്‍ഗ്), ജോസ് കുന്പിളുവേലില്‍ (പ്രവാസി ഓണ്‍ലൈന്‍ ഡോട്ട്‌കോം), ഫോറം ജനറല്‍ സെക്രട്ടറി ബേബി കലയംകേരില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജര്‍മനിയിലെ ഉള്‍മ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രഫ. ഡോ.രാജപ്പന്‍ നായര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈവിധ്യങ്ങളായ കലാപരിപാടികളില്‍ എസ്എപിയിലെ ഇന്ത്യന്‍ യുവതികള്‍ അവതരിപ്പിച്ച തിരുവാതിര, തര്‍ശന കനകരത്‌നം അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, സാബു ജേക്കബ്, മേരി കലയങ്കേരി എന്നിവരുടെ കാവ്യചൊല്‍ക്കാഴ്ച, ഐശ്വര്യ, മനോഹരന്‍, ഫിലോമിന എന്നിവരുടെ ഗാനാലാപനം, എസ്എപിയിലെ കുരുന്നുകളുടെ നൃത്തം,ഖദീജ ആലിയുടെ നൃത്തം, കലയങ്കേരി, കാച്ചപ്പിള്ളി, വെള്ളാപ്പള്ളി, വിനോദ് എന്നിവരുടെ മാപ്പിളപ്പാട്ട്, വില്‍സന്‍ പുത്തന്‍വീട്ടില്‍ ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അവതരിപ്പിച്ച ഗസല്‍ സംഗീതം, വിന്‍സി തിനംപറന്പില്‍ കീബോര്‍ഡില്‍ ആലപിച്ച ഫ്യൂഷന്‍ മ്യൂസിക് എന്നിവ കൂടാതെ ചെണ്ടമേളം തുടങ്ങിയവ രാഗതാള മേളങ്ങളുടെ സമ്മേളനത്തിലൊരുക്കിയ കലാസൃഷ്ടികള്‍ ഫെസ്റ്റിനെ കൊഴുപ്പുള്ളതാക്കി. സ്മിത, അരുണ്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.ഫോറം ജനറല്‍ സെക്രട്ടറി ബേബി കലയംകേരില്‍ നന്ദി പറഞ്ഞു. കേരളത്തനിമയില്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ദേശീയ ഗാനത്തോടെ സമ്മര്‍ഫെസ്റ്റിന് തിരശീല വീണു.ഐസക് കണ്ണന്താനം, സാജോ ഹെന്റി, ബേബി കലയങ്കേരി, സ്മിത നായര്‍, വിനോദ് ബാലകൃഷണ എന്നിവര്‍ സഹായികളായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക