Image

ദൈവ വചന പ്രഘോഷണത്തിനായി ആദ്യമായി അമേരിക്കയിലെത്തിയ പാസ്റ്റര്‍ സണ്ണി കുര്യന്‍

ജോയ്‌ തുമ്പമണ്‍ Published on 26 June, 2011
ദൈവ വചന പ്രഘോഷണത്തിനായി ആദ്യമായി അമേരിക്കയിലെത്തിയ പാസ്റ്റര്‍ സണ്ണി കുര്യന്‍
മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌, ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്‌ തുടങ്ങിയ ദേശീയ സമ്മേളനങ്ങളില്‍ മുഖ്യപ്രാസംഗികരിലൊരാളായി പല പ്രാവശ്യം ക്ഷണിച്ചിരുന്നെങ്കിലും അമേരിക്കന്‍ വിസ ലഭിക്കാതിരുന്ന പാസ്റ്റര്‍ സണ്ണി കുര്യന്‍ ആദ്യമായി അമേരിക്കയിലെത്തി. ഏഴുപ്രാവശ്യം വിസയ്‌ക്കായി പല വര്‍ഷങ്ങളില്‍ ശ്രമിച്ചെങ്കിലും ഇപ്രാവശ്യം മാത്രമാണ്‌ വിസ ലഭിച്ചത്‌. പി.സി നാക്‌ ഭാരവാഹികള്‍ അമേരിക്കന്‍ സെനറ്ററുടെ ശിപാര്‍ശയോടെ വിസയ്‌ക്ക്‌ അപേക്ഷിച്ചപ്പോഴാണ്‌ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ അമേരിക്കന്‍ എംബസി അവസരം ഒരുക്കിക്കൊടുത്തത്‌.

കുമ്പനാട്‌ കണ്‍വെന്‍ഷന്‍ തുടങ്ങിയ അന്തര്‍ദേശീയ കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കാറുള്ള പാസ്റ്റര്‍ സണ്ണി കുര്യന്‍ അടിസ്ഥാന വേദോപദേശങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വേദാധ്യാപകനാണ്‌. ഐ.പി.സിയുടെ മൂവാറ്റുപുഴ വാളകം സെന്റര്‍ പാസ്റ്ററാണ്‌. വിവിധ ബൈബിള്‍ കോളജുകളിലെ അധ്യാപകനായ പാസ്റ്റര്‍ ആദ്യകാലങ്ങളില്‍ പയനിയര്‍ ശുശ്രൂഷകനായിരുന്നു. സഭകളില്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത്‌ അവിടെ സഭകള്‍ സ്ഥാപിക്കുവാന്‍ ഉത്സുകനായിരുന്നു.

2002-ല്‍ കുവൈറ്റിലുള്ള കുവൈറ്റിലുള്ള പെന്തക്കോസ്‌തല്‍ ചര്‍ച്ച്‌ ഓഫ്‌ കുവൈറ്റിന്റെ പാസ്റ്ററായി മൂന്നരവര്‍ഷം ദൈവത്തെ സേവിച്ചപ്പോള്‍ കൂടുതല്‍ ശ്രദ്ധേയനായി. ആയിരത്തില്‍പ്പരം അംഗങ്ങളുള്ള ആ സഭയില്‍ സ്‌തുത്യര്‍ഹമായ സേവനമാണ്‌ കാഴ്‌ചവെച്ചത്‌.

ഐ.പി.സിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം, ഐ.പി.സിയുടെ പ്രശ്‌നപരിഹാര കമ്മിറ്റിയുടെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്‌ഠിക്കുന്നു. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ കണ്‍വെന്‍ഷനുകളില്‍ പാസ്റ്റര്‍ സണ്ണി കുര്യന്‍ നിര്‍മ്മല സുവിശേഷ സത്യങ്ങളെ പ്രഘോഷിക്കും.
ദൈവ വചന പ്രഘോഷണത്തിനായി ആദ്യമായി അമേരിക്കയിലെത്തിയ പാസ്റ്റര്‍ സണ്ണി കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക