Image

വിവാദങ്ങള്‍ക്ക് അവധി നല്‍കി ചാര്‍ലി ഗാര്‍ഡ് അന്ത്യയാത്രയായി

Published on 29 July, 2017
വിവാദങ്ങള്‍ക്ക് അവധി നല്‍കി ചാര്‍ലി ഗാര്‍ഡ് അന്ത്യയാത്രയായി
 
ലണ്ടന്‍: ചികിത്സയെച്ചൊല്ലിയുള്ള നിയമ പോരാട്ടത്തിന് കേന്ദ്രബിന്ദുവായ ഒരു വയസുകാരന്‍ ചാര്‍ലി ഗാര്‍ഡ് യാത്രയായി. അത്യപൂര്‍വമായ ജനിതക പ്രശ്‌നം കാരണം പ്രോഗ്രസീവ് ബ്രെയ്ന്‍ ഡാമേജും പേശീ ക്ഷയവും ബാധിച്ച കുട്ടിയെ വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിദഗ്ധ ചികിത്സക്കായി ലണ്ടനില്‍ നിന്നും യുഎസിലെത്തിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിച്ചത്.

കുട്ടിയെ ചികിത്സിച്ചാലും രോഗം മാറില്ലെന്ന് ഉറപ്പു പറഞ്ഞ ഗ്രേറ്റ് ഓര്‍മണ്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിനെതിരായിരുന്നു നിയമ വഴി സ്വീകരിച്ചത്. ഇതിന് ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വരെ പിന്തുണ നല്‍കിയിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക