Image

ലിമെറിക്കില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 22,23,24 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 29 July, 2017
ലിമെറിക്കില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 22,23,24 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ലിമറിക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് കണ്‍വന്‍ഷന്‍. തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. സ്പിരിച്വല്‍ ഷെയറിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കും. സെഹിയോണ്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും ഇതോടൊപ്പം നടക്കും.

വിവരങ്ങള്‍ക്ക്: ഫാ.റോബിന്‍ തോമസ് 0894333124, ബിജു തോമസ് ചെത്തിപ്പുഴ 0877650280, ജോജോ ദേവസി 0877620925, യാക്കോബ് മണവാളന്‍ 0874100153.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക