Image

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക യാത്രയയപ്പ് നല്‍കി

Published on 29 July, 2017
സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക യാത്രയയപ്പ് നല്‍കി
 മസ്‌കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക നാട്ടിലേക്ക് മടങ്ങുന്ന സഹ വികാരി ഫാ.എല്‍ദോസ് കെ ജോര്‍ജിനും ഇടവകാംഗങ്ങളായ ഷെവലിയാര്‍ ഡോ. ജോര്‍ജ് പോളിനും ഭാര്യ ഡോ. അജന്ത ജോര്‍ജിനും യാത്രയയപ്പ് നല്‍കി.

വികാരി ഫാ.ബേസില്‍ വര്‍ഗീസ് പതിയാരത്തുപറന്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ. ഷെറിന്‍ ചാക്കോ, ഡോ. റെഞ്ചി മാത്യു, വി.ടി.മാത്യു, ചാക്കോ ഏബ്രഹാം, അന്‍സി ബിനോയ്, സെക്രട്ടറി പി.വി. എല്‍ദോ, ട്രസ്റ്റി ജിബിന്‍ പീറ്റര്‍, ജോബിഷ് ചെറിയാന്‍, ഫാ. എല്‍ദോസ് കെ ജോജ്, ഡോ. ജോര്‍ജ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെ ഉപഹാരം ഫാ. ബേസില്‍ വര്‍ഗീസ് സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക